»   » വിക്രവും അനുഷ്‌കയും ആക്ഷന്‍ ത്രില്ലറില്‍

വിക്രവും അനുഷ്‌കയും ആക്ഷന്‍ ത്രില്ലറില്‍

Posted By:
Subscribe to Filmibeat Malayalam
Anuska and Vikram
തമിഴകത്ത് വലിയ വിജയം നേടിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തിന് പിന്നാലെ സംവിധായകന്‍ വിജയ് യും നടന്‍ വിക്രവും വീണ്ടും ഒന്നിയ്ക്കുന്നു.

ദൈവത്തിരുമകളിലൂടെ അച്ഛന്‍-മകള്‍ ബന്ധത്തിന്റെ കഥ പറഞ്ഞ ഇവര്‍ ഒരു പക്കാ ആക്ഷന്‍ ത്രില്ലറുമായിട്ടാണ് വീണ്ടുമെത്തുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്ന ഒരു ചിത്രമാണ് ഇവരുടെ പദ്ധതി. വിക്രം വീണ്ടും പൊലീസ് വേഷമണിയുന്ന ചിത്രം കൂടിയായിരിക്കുമിത്.

ചിത്രത്തിന്റെ പേര് ഇതേവരെ തീരുമാനിച്ചിട്ടില്ല. യുടിവി മോഷന്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തില്‍ അനുഷ്‌ക ഷെട്ടി, എമി ജാക്‌സണ്‍ എന്നിവരെയാണ് നായികമാരായി നിശ്ചയിച്ചിരിക്കുന്നത്. മദിരാശിപ്പട്ടണമെന്ന ചിത്രത്തില്‍ നായികയായ എമിയെ വിജയ് തന്നെയാണത്രേ നിര്‍ദ്ദേശിച്ചത്. അനുഷ്‌കയെ നിര്‍ദ്ദേശിച്ചിരിക്കുന്നത് വിക്രവും.

ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. 2012 ഏപ്രിലില്‍ ചിത്രം റിസീസ് ചെയ്യാന്‍ കളിയുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ചിത്രത്തിന് വേണ്ടി ജിവി പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Director Vijay and actor Vikram, who created magic on screen with Deivathirumagal, are coming together again,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam