»   » ബാഡ്മിന്റണില്‍ അരക്കൈ നോക്കാന്‍ ശാലിനി

ബാഡ്മിന്റണില്‍ അരക്കൈ നോക്കാന്‍ ശാലിനി

Posted By:
Subscribe to Filmibeat Malayalam
Salini
നടന്‍ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയം നിര്‍ത്തിയ മലയാളികളുടെ പ്രിയതാരം ശാലിനി സ്‌പോര്‍ട്‌സില്‍ ഒരുകൈനോക്കാനിറങ്ങുന്നു. ബാഡ്മിന്റണില്‍ കഴിവുതെളിയിക്കാനാണ് ശാലിനിയുടെ പരിപാടി.

ചെറുപ്പത്തില്‍ ബാഡ്മിന്റണില്‍ താല്‍പര്യമുണ്ടായിരുന്ന ശാലിനി ഇപ്പോള്‍ ടൂര്‍ണമെന്റുകളില്‍ കളിച്ചുതുടങ്ങിയിട്ടുണ്ട്. സെപ്റ്റംബര്‍ ആദ്യം ശിവകാശിയില്‍ നടന്ന അന്തര്‍ജില്ലാ ബാഡ്മിന്റണ്‍ മത്സരത്തില്‍ ശാലിനി പങ്കെടുത്തിട്ടുണ്ട്.

ശാലിനിയ്ക്ക് ബാഡ്മിന്റണില്‍ ഭാവിയുണ്ടെന്ന് മനസ്സിലാക്കിയ അജിത്ത് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. അജിത്തും അഭിനയത്തിനപ്പുറത്ത് കാര്‍റേസ് പോലുള്ള ക്രേസുകള്‍ കൊണ്ടുനടക്കുന്ന വ്യക്തിയാണ്.

80കളില്‍ മലയാളി കുടംബങ്ങളുടെ വാല്‍സല്യഭാജനമായിരുന്നു സ്മാര്‍ട്ടായ കുഞ്ഞു ശാലിനി. പിന്നീട് വളര്‍ന്നതിന്‌ശേഷം 1997ല്‍ ഫാസിലിന്റെ 'അനിയത്തിപ്രാവിലൂടെ' രണ്ടാം വരവ് നടത്തിയപ്പോഴും പ്രേക്ഷകര്‍ ശാലിനിയെ പഴയ അതേ സ്‌നേഹത്തോടെ സ്വീകരിച്ചു.

English summary
Ajith’s wife, Shalini despite being a successful actress bid adieu to the big screen after her marriage and has not looked back since. She was happy to stay out of the limelight and devoted herself to creating a happy home.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam