»   » അനന്യയുടെ എങ്കെയും എപ്പോതും ഹിന്ദിയിലേയ്ക്ക്

അനന്യയുടെ എങ്കെയും എപ്പോതും ഹിന്ദിയിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
Ananya
തമിഴില്‍ നല്ല പ്രതികരണം ലഭിച്ച എങ്കെയും എപ്പോതും എന്ന ചിത്രം ഹിന്ദിയില്‍ നിര്‍മ്മിയ്ക്കാന്‍ സംവിധായകന്‍ എആര്‍ മുരുകദോസ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയുമായി കൈകോര്‍ത്ത് നിര്‍മ്മിച്ച ചിത്രത്തില്‍ അഞ്ജലി, ശരവാരനന്ദ്, അഞ്ജലി എന്നിവരോടൊപ്പം മലയാളി താരം അനന്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദിയിലേയ്ക്ക് റീമേയ്ക്ക് ചെയ്യുന്നത് ഇപ്പോള്‍ ഒരു ട്രെന്റ് ആയി മാറിയിട്ടുണ്ടെന്ന് ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോ സിഇഒ വിജയ് സിങ് പറഞ്ഞു. ഹിന്ദി സംസാരിയ്ക്കുന്നവര്‍ക്ക് തെന്നിന്ത്യയിലെ മനോഹരമായ ചിത്രങ്ങള്‍ ആസ്വദിയ്ക്കാനുള്ള അവസരം നഷ്ടപ്പെടരുത്. എങ്കെയും എപ്പോതും ഒരു നല്ല റൊമാന്റിക് ചിത്രമാണ്. അത് ഹിന്ദിയിലേയ്ക്ക് റീമേയ്ക്ക് ചെയ്യാന്‍ ഞങ്ങള്‍ ആലോചിയ്ക്കുന്നുണ്ട്-വിജയ് സിങ് പറഞ്ഞു.

മുന്‍പ് അസിന്‍, സൂര്യ, നയന്‍താര എന്നിവര്‍ അഭിനയിച്ച് തമിഴില്‍ ഹിറ്റായ ഗജനി എന്ന ചിത്രം മുരുകദോസ് ബോളിവുഡിലെത്തിച്ചിരുന്നു. അമീര്‍ ഖാനും അസിനും പ്രധാന വേഷത്തിലെത്തിയ ചിത്രം ബി ടൗണില്‍ ഹിറ്റായിരുന്നു.

English summary
Director AR Murugadoss, synonymous with the 2008 blockbuster Ghajini, featuring Aamir Khan and Asin, hadn’t planned to move down south after his Bollywood debut. However, three years on, he has directed and co-produced a Tamil movie, Engaeyum Eppothum, with Fox Star Studios. The film that released last Friday, has been applauded by the audience down south and is likely to be made in Hindi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam