»   » സിനിമയിലുള്ളത് തന്റെ ജീവിതമല്ല: സോണിയ

സിനിമയിലുള്ളത് തന്റെ ജീവിതമല്ല: സോണിയ

Posted By:
Subscribe to Filmibeat Malayalam
Sonia Agarwal
ഒരു നടിയന്‍ വാക്കുമൂലം എന്ന പുതിയ തമിഴ് ചിത്രത്തിന്റെ കഥ തന്റെ യഥാര്‍ഥ ജീവിതമാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ നടി സോണിയ അഗര്‍വാളിനെ അലോസരപ്പെടുത്തുന്നു.

ഏതെങ്കിലും നടിയുടെ ജീവിതത്തില്‍ നിന്നെടുത്ത കഥയല്ലെന്ന് സിനിമയിലേതെന്ന് സോണിയ വ്യക്തമാക്കി. രാജ്കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാള്‍ നാല് ഗെറ്റപ്പിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒരു നടിയുടെ ജീവിതകഥയാണ് സിനിമയുടെ പ്രമേയമെന്ന് വ്യക്തമായിട്ടുണ്ട്. ഈ നടി സോണിയ ആണെന്നായിരുന്നു അഭ്യൂഹങ്ങള്‍.

ഗ്രാമീണ പെണ്‍കുട്ടിയായും പുതുമുഖ നടിയായും മുന്‍നിര നടിയുടെയുമായൊക്കെ സോണിയ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എന്നാല്‍ നാലാമത്തെ റോള്‍ എന്താണെന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്

കോളിവുഡില്‍ ഗ്ലാമര്‍താരമായി തിളങ്ങിനില്‍ക്കവെ സംവിധായകന്‍ ശെല്‍വരാഘവനെ വിവാഹം ചെയ്ത അഭിനയത്തോട് വിടപറഞ്ഞ സോണിയ വിവാഹമോചനത്തോടെയാമ് സിനിമയില്‍ വീണ്ടും സജീവമായത്.

English summary
Sonia Agarwal is reportedly upset with media reports that her comeback film Oru Nadigayin Vakkumoolam is based on her real life. The actress termed it as 'baseless' and clarified that the film is not based on any one's life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam