»   » ചരണ്‍ മാപ്പുപറഞ്ഞു; സോന കേസ് പിന്‍വലിച്ചു

ചരണ്‍ മാപ്പുപറഞ്ഞു; സോന കേസ് പിന്‍വലിച്ചു

Posted By:
Subscribe to Filmibeat Malayalam
Sona
നടനും ഗായകനുമായ എസ്‍പിബി ചരണ്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിപ്പെടുകയും ചരണിന്റെ വീടിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിക്കുകയും ചെയ്ത തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം സോന ഒടുവില്‍ തീരുമാനം മാറ്റി.

ചരണിനെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ ചൊവ്വാഴ്ചരാത്രിയോടെയാണ് സോന തീരുമാനിച്ചത്. ചരണ്‍ തന്റെ പെരുമാറ്റത്തില്‍ മാപ്പപേക്ഷിച്ചുകൊണ്ട് കത്തുകൊടുത്തതോടെയാണ് സോന കേസ് പിന്‍വലിച്ച് പ്രശ്‌നം തീര്‍ക്കാന്‍ തീരുമാനിച്ചത്.

സോനയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും, എല്ലാകാര്യങ്ങളും സാധാരണപോലെയായെന്നുമാണ് പിന്നീട് ചരണ്‍ പ്രതികരിച്ചത്. ഒരു പാര്‍ട്ടിക്കിടയില്‍ വച്ച് ചരണ്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സോനയുടെ പരാതി. തെളിവായി സോന ഒരു സിഡിയും ഹാജരാക്കിയിരുന്നു.

ഇതിനിടെ രണ്ടുപേരുടെയും സുഹൃത്തുക്കള്‍ പ്രശ്‌നം പരിഹരിക്കാനായി ഇടപെട്ടുവെങ്കിലും സോന പിന്‍വാങ്ങിയില്ല. തുടര്‍ന്ന് ചരണ്‍ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജമ്യം നേടി. ഒടിവിലാണ് പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇരുവരും തീരുമാനിച്ചത്.

താന്‍ എസ്‍പി ബാലസുബ്രഹ്മണ്യത്തെ ഏറെ ബഹുമനിക്കുന്നുണ്ടെന്നും അതിനാലാണ് ചരണ്‍ മാപ്പു പറഞ്ഞാല്‍ പരാതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നും സോന പറയുന്നു.

English summary
Actress Sona decided to withdraw all the cases against Charan, who gave a written apology for his misbehaviour,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam