»   » ബില്ല 2ല്‍ പാര്‍വതി ഓമനക്കുട്ടന്‍ നായിക

ബില്ല 2ല്‍ പാര്‍വതി ഓമനക്കുട്ടന്‍ നായിക

Posted By:
Subscribe to Filmibeat Malayalam
Parvathy Omanakuttan
അജിത്തിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രമായ ബില്ല 2ല്‍ പാര്‍വതി ഓമനക്കുട്ടന്‍ നായികയാവുന്നു. നായികയായി നേരത്തെ തീരുമാനിച്ചിരുന്ന ഹുമ ഖുറേഷിയ്ക്ക് പകരമായാണ് മലയാളിയും 2008ലെ ഫെമിന മിസ് ഇന്ത്യ വിജയുമായ പാര്‍വതി ബില്ല 2ലേക്കെത്തുന്നത്.

ബില്ലയുടെ ഗോവന്‍ ഷെഡ്യൂള്‍ അനിശ്ചിതമായി വൈകിയതോടെ ഹുമ പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയതാണ് പാര്‍വതിയ്ക്ക് അനുഗ്രഹമായത്. ലോകസൗന്ദര്യറാണിപ്പട്ടം തലനാരിഴയ്ക്ക് നഷ്ടപ്പെട്ട മലയാളി പെണ്‍കൊടിയുടെ കോളിവുഡ് അരങ്ങേറ്റമായി ഇതോടെ ബില്ല 2 മാറുകയാണ്. മുംബൈയില്‍ താമസിയ്ക്കുന്ന പാര്‍വതി നേരത്തെ യുണൈറ്റഡ് 6ലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്.

പാര്‍വതി നായികയാവുന്ന കാര്യം ബില്ലയുടെ നിര്‍മാതാക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ഷന്‍ ചിത്രത്തിന് അനുയോജ്യമായ താരം തന്നെയാണ് പാര്‍വതിയെന്ന് നിര്‍മാതാക്കള്‍ പറയുന്നു. അടുത്തയാഴ്ച ബില്ല 2ന്റെ ഗോവന്‍ ലൊക്കേഷനില്‍ പാര്‍വതി ജോയിന്‍ ചെയ്യുമെന്നാണ് അറിയുന്നത്.

പാര്‍വതിയെക്കൂടാതെ ബ്രൂണ അബ്ദുല്ലയെന്നൊരു മറ്റൊരു നടി കൂടി ബില്ല 2ല്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട് ഇമ്രാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഐ ഹേറ്റ് ലവ് സ്‌റ്റോറിയിലൂടെ ബോളിവുഡില്‍ അരങ്ങേറിയ ബ്രൂണയുടെ ആദ്യ തമിഴ് ചിത്രമാണ് ബില്ല 2.

വന്‍വിജയം കൊയ്ത ബില്ലയുടെ ആദ്യഭാഗത്തില്‍ നയന്‍താരയായിരുന്നു നായിക. ഗ്ലാമര്‍പ്രദര്‍ശനത്തില്‍ ഒട്ടുംപിശുക്ക് കാണിയ്ക്കാതെ ബില്ലയില്‍ പ്രത്യക്ഷപ്പെട്ടതോടെ കോളിവുഡിന്റെ താരറാണിപ്പട്ടം നയന്‍സിന് സ്വന്തമായി. ബില്ല 2ലൂടെ പാര്‍വതിയും തമിഴകം കീഴടക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Well, the cast has been finalized for Billa 2. And it’s none other than beauty queen Parvathy Omanakuttan, Femina Miss India World 2008, who has been roped in place of Huma Qureshi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam