»   » ബില്ല 2ല്‍ നയന്‍സിന് പകരം ഹുമ

ബില്ല 2ല്‍ നയന്‍സിന് പകരം ഹുമ

Posted By:
Subscribe to Filmibeat Malayalam
Huma Quereshi,
അജിത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബില്ലയുടെ രണ്ടാംഭാഗത്തില്‍ നായികയായി പുതുമുഖമെത്തുന്നു. ദില്ലിയില്‍ നിന്നുള്ള മോഡലയാ ഹുമ ഖുറേഷിയാണ് അജിത്തിന്റെ നായികയായി തെന്നിന്ത്യയിലേക്ക് വിമാനം കയറുന്നത്.

ഷാരൂഖ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം പരസ്യചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുള്ള ഹുമയുടെ രണ്ടാമത്തെ ചിത്രമാണ് ബില്ല 2. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് വസീപൂര്‍ എന്ന ചിത്രത്തിലാണ് ഹുമ ഇപ്പോള്‍ അഭിനയിക്കുന്നത്. ബില്ലയിലൂടെ തമിഴകത്തെ ഞെട്ടിച്ച നയന്‍താരയ്ക്ക പകരമായാണ് ഹുമയെത്തുന്നത്.

ചക്രി സംവിധാനം ചെയ്യുന്ന ബില്ല ആക്ഷന് പ്രാധാന്യം നല്‍കിയാണ് നിര്‍മിയ്ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ബില്ല 2നെ ബില്ലിയുടെ ആദ്യഭാഗമെന്നാണ് പറയേണ്ടത്. ഡേവിഡ് എന്ന അധോലോക നായകന്റെ ഉദയമാണ് ബില്ല 2ലൂടെ ചക്രി സ്‌ക്രീനിലെത്തിയ്ക്കുന്നത്.

English summary
Move over Nayanthara. Popular model Huma Quereshi, who appeared in several advertisement commercials has been roped in to play Ajith's ladylove in Billa 2

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X