»   » ഗ്ലാമറിന് ആയുസ്സില്ല: അനുഷ്‌ക്ക

ഗ്ലാമറിന് ആയുസ്സില്ല: അനുഷ്‌ക്ക

Posted By:
Subscribe to Filmibeat Malayalam
Anushka Shetty
ഗ്ലാമറുമായി താരതമ്യപ്പെടുത്തുമ്പോള്‍ വെള്ളിത്തിരയിലെ അഭിനയമികവാണ് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയെന്ന് നടി അനുഷ്‌ക്ക. എക്കാലത്തും നിലനില്‍ക്കുക അത്തരം കഥാപാത്രങ്ങളാവുമെന്നും ഗ്ലാമര്‍ താരം പറയുന്നു.

അരുന്ധതി, ദൈവതിരുമകള്‍ എന്നീ സിനിമകളിലൂടെയാണ് ഈ യാഥാര്‍ഥ്യം മനസ്സിലായത്. ഈ രണ്ട് സിനിമകളും എനിയ്ക്ക് ഒട്ടേറെ നിരൂപകരുടെ പ്രശംസ നേടിത്തന്നു. ഏറെ അഭിനയസാധ്യതകളുള്ളതായിരുന്നു ദൈവ തിരുമകളും അരുന്ധതിയും. ഈ രണ്ട് സിനിമകളിലും ഗ്ലാമറിന് ലവലേശം സാധ്യതയുമില്ലായിരുന്നു. ആ കഥാപാത്രങ്ങളോട് നീതിപുലര്‍ത്താന്‍ കഴിഞ്ഞുവെന്ന് തന്നെയാണ് എന്റെ വിശ്വാസം. അനുഷ്‌ക്ക പറഞ്ഞു.

ദൈവതിരുമകളില്‍ വിക്രമിന്റെ അഭിനയത്തെ പുകഴ്ത്താനും നടി മറക്കുന്നില്ല, ഷൂട്ടിങിന്റെ ആദ്യദിനം മുതല്‍ അവസാന നാള്‍ വരെ അഞ്ച് വയസ്സുകാരന്റെ ബുദ്ധിയുള്ള കൃഷ്ണയെന്ന കഥാപാത്രത്തെയാണ് വിക്രമില്‍ കാണാനായത്.

തെന്നിന്ത്യയിലാകെ നല്ല പ്രതികരണമാണ് ദൈവതിരുമകള്‍ക്ക് ലഭിയ്ക്കുന്നത്. 25 ദിവസം പൂര്‍ത്തിയാക്കിയ സിനിമയുടെ സംവിധായകന്‍ എല്‍ വിജയ്‌യാണ്.

English summary
Performance-oriented roles will live in the minds of the audience for a long time when compared to glamourous ones. The latter only gives short-lived joy. I understood this with films like Arundhathi and Deiva Thirumagal," says Anushka

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam