»   » യന്തിരനെ വെല്ലാന്‍ കാവല്‍ക്കാരന്‍

യന്തിരനെ വെല്ലാന്‍ കാവല്‍ക്കാരന്‍

Posted By:
Subscribe to Filmibeat Malayalam
Endiran
ശങ്കര്‍-രജനി-ആഷ് ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ യന്തിരനോട് ഏറ്റുമുട്ടാന്‍ വിജയ് ഒരുങ്ങുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന കാവല്‍ക്കാരനും യന്തിരനും ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ അതൊരു ഉഗ്രന്‍ പോരാട്ടമായി മാറുമെന്നാണ് കോളിവുഡ് കരുതുന്നത്. വിജയ് യും രജനിയും തമ്മിലുള്ള ഏറ്റുട്ടല്‍ വരുന്ന ആഗസ്റ്റില്‍ സംഭവിയ്ക്കുമെന്നാണ് സൂചനകള്‍.

ആവശ്യത്തിന് കോമഡിയും ആക്ഷനും ചേര്‍ത്ത് ഒരു പക്കാ എന്റര്‍ടൈന്‍മെന്റാണ് സിദ്ദിഖ് ഒരുക്കുന്നത്. അസിന്‍ നായികയായെത്തുന്ന കാവല്‍ക്കാരന്‍ മലയാള ചിത്രമായ ബോഡിഗാര്‍ഡിന്റെ റീമേക്ക് കൂടിയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കോടികള്‍ വാരിയെറിഞ്ഞെത്തുന്ന രജനീ ചിത്രത്തോട് ഏറ്റുമുട്ടാന്‍ വിജയ് തയ്യാറാവുമോയെന്ന് സംശയിക്കുന്നവരും ഇല്ലാതില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam