»   » ബോംബ് സ്‌ഫോടനത്തില്‍ നിന്നും റീമ രക്ഷപ്പട്ടു

ബോംബ് സ്‌ഫോടനത്തില്‍ നിന്നും റീമ രക്ഷപ്പട്ടു

Posted By:
Subscribe to Filmibeat Malayalam
Reemma Sen
ചൊവ്വാഴ്ച വാരണാസിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നിന്നും കോളിവുഡ് ഗ്ലാമര്‍ ഗേള്‍ റീമാ സെന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.

അനുരാഗ് കശ്യപിന്റെ പുതിയ ചിത്രമായ ദ ഗാങ്‌സ് ഓഫ് വസീപൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് റീമയും വാരണാസിയിലുണ്ടായിരുന്നു.

സ്‌ഫോടനം നടന്ന ദിവസം സൂര്യോദയത്തിനും സൂര്യാസ്തമനത്തിനും ഭക്തര്‍ പ്രാര്‍ഥനയ്ക്കായി ഒത്തുകൂടുന്ന ദശാശ്വമേധ ഘട്ടില്‍ പ്രാര്‍ത്ഥനയ്ക്കായി റീമയും പോകാന്‍ തീരുമാനിച്ചിരുന്നുവത്രേ. എന്നാല്‍ കാര്‍ വരാന്‍ വൈകിയത് മൂലം യാത്ര നടന്നില്ല. അങ്ങനെ സംഭവച്ചില്ലായിരുന്നുവെങ്കില്‍ താനും സ്‌ഫോടനം നടക്കുമ്പോള്‍ അവിടെയുണ്ടാവുമായിരുന്നെന്ന് റീമ പറയുന്നു.

തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ സുബ്രഹ്മണ്യപുരത്തിന്റെ ഹിന്ദി റീമേക്കാണ് ദ ഗ്യാങ്‌സ് ഓഫ് വസീപൂര്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തില്‍ ഒരു ബംഗാളി പെണ്‍കുട്ടിയുടെ വേഷത്തിലാണ് റീമ അഭിനയിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam