»   » വിക്രം വീണ്ടും ഇടയുന്നു

വിക്രം വീണ്ടും ഇടയുന്നു

Posted By:
Subscribe to Filmibeat Malayalam
Vikram
സംവിധായകന്‍മാരുമായി വിക്രം ഇടയുന്ന വാര്‍ത്തകള്‍ക്ക് പുതുമ നഷ്ടപ്പെടുകയാണോ? തന്നോടൊത്ത് സഹകരിയ്ക്കുന്ന സംവിധായകന്‍മാരുമായി തെറ്റിപ്പിരിയുന്ന വിക്രം ഇന്‍ഡസ്ട്രിയ്ക്ക് തലവേദനയായി മാറിയെന്നാണ് കോടമ്പാക്കത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

സുബ്രഹമ്ണ്യം ഫെയിം ശശികുമാറാണ് വിക്രമുമായി ഇടഞ്ഞ് ഏറ്റവുമവസാനമായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പുതുമുഖങ്ങളെ അണിനിരത്തി ശശികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം ഏറ്റെടുത്തിരുന്നത് വിക്രം ആയിരുന്നു.

നഗരം എന്ന പേരില്‍ തുടങ്ങിയ ചിത്രത്തിന്റെ ബജറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിക്രമിനെയും ശശികുമാറിനെയും തെറ്റിച്ചത്. അഞ്ചു കോടി ബജറ്റ് നിശ്ചയിച്ച് ആരംഭിച്ച ചിത്രം ഏഴു കോടിയായി ഉയര്‍ന്നിരുന്നു. 80 ശതമാനം പൂര്‍ത്തിയായ സിനിമയുടെ ഷൂട്ടിങ് തെലുങ്കാന പ്രശ്‌നം മൂലം മുടങ്ങിയതോടെയാണ് ബജറ്റ് കുത്തനെ കൂടിയത്. എന്നാല്‍ ഈ സിനിമയ്ക്ക് അഞ്ചു കോടിയ്ക്ക് മേല്‍ പണം മുടക്കാനാവില്ലെന്ന് വിക്രം പറഞ്ഞതോടെ സിനിമയുടെ ഷൂട്ടിങ് സ്തംഭിച്ചു.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മുന്നിലെത്തിയ പ്രശ്‌നം രമ്യമായി പരിഹരിച്ചുവെന്നാണ് അറിയുന്നത്. പുതിയ തീരുമാന പ്രകാരം ശശികുമാറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റീല്‍ ലൈഫ് എന്റര്‍ടൈന്‍മെന്റ് ബാനര്‍ സിനിമ പൂര്‍ത്തിയാക്കാനും സിനിമ റിലീസ് ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഇത് നാലാം തവണയാണ് വിക്രം സംവിധായകന്‍മാരുമായി ഇടഞ്ഞ് പ്രൊജക്ടുകള്‍ പാതിവഴിയില്‍ ഉപേക്ഷിയ്ക്കുന്നത്.

നിര്‍മാതാവ് മോഹന്‍ അഞ്ച് വര്‍ഷം മുമ്പ് രവി കുമാര്‍ ചിത്രത്തിന് വേണ്ടി വിക്രമിന് അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ രവി കുമാറിന് പകരം വിക്രം കുമാറിനെ സംവിധായകനാക്കാനായിരുന്നു വിക്രമിന് താത്പര്യം. 24 എന്ന പേരിട്ട ചിത്രത്തില്‍ നിന്നും പക്ഷേ അവസാന നിമിഷം വിക്രം പിന്‍മാറി.

ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ വിക്രം-ശെല്‍വരാഘവന്‍ ചിത്രവും പാതി വഴിയില്‍ മുടങ്ങിയിരുന്നു. സ്വാതി നായികയായ സിനിമ ലേയിലെ 15 ദിവസത്തെ ഷൂട്ടിങിന് ശേഷമാണ് നിന്നു പോയത്. ശെല്‍വയുമായുള്ള അഭിപ്രായ വ്യത്യാസം തന്നെയായിരുന്നു ഇവിടെയും കുഴപ്പം. ഏറ്റവുമൊടുവില്‍ ഭൂപതി പാണ്ഡ്യന്റെ വെടി എന്ന ചിത്രവും വിക്രം ഉപേക്ഷിച്ചു.

ഇപ്പോള്‍ മദിരാശിപട്ടണം സംവിധായകന്‍ വിജയ് ചിത്രമാണ് വിക്രം അനൗണ്‍സ് ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ ആഗസ്റ്റ് അവസാനം ഷൂട്ടിങ് തുടങ്ങുമെന്ന പ്രഖ്യാപിച്ച ചിത്രം ഇതുവരെയും ആരംഭിച്ചിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam