»   » നന്‍പനില്‍ ഇന്ദ്രന്‍സും

നന്‍പനില്‍ ഇന്ദ്രന്‍സും

Posted By:
Subscribe to Filmibeat Malayalam
Indrans
ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍ ചിത്രത്തിെേല ഹാസ്യരംഗങ്ങളില്‍ മലയാളി കോമെഡിയന്‍മാരുടെ സാന്നിധ്യം ഏറെക്കാലമായുണ്ട്. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയെ തന്റെ സിനിമകളില്‍ കഥാപാത്രമാക്കാന്‍ എന്നും ശങ്കര്‍ ഉത്സാഹം കാണിച്ചിരുന്നു. ഏറ്റവുമവസാനമായി രജനി നായകനായ യന്തിരനിലും കൊച്ചിന്‍ ഹനീഫ ചെറിയറോളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കലാഭവന്‍ മണിയായിരുന്നു യന്തിരനിലെ മറ്റൊരു മലയാളി സാന്നിധ്യം.

പുതിയ ചിത്രമായ നന്‍പനിലേക്കും അയല്‍പക്കത്തു നിന്നൊരു താരത്തെ ശങ്കര്‍ കണ്ടെത്തിക്കഴിഞ്ഞു. വേറാരുമല്ല, വര്‍ഷങ്ങളായി നമ്മെയെല്ലാം പൊട്ടിച്ചിരിപ്പിയ്ക്കുന്ന ഇന്ദ്രന്‍സാണ് ശങ്കര്‍ ചിത്രത്തിലെ പുതിയ മലയാളി സാന്നിധ്യം. സത്യരാജ് അവതരിപ്പിക്കുന്ന പ്രൊഫസറുടെ സഹായിയുടെ റോളാണ് ഇന്ദ്രന്‍സിന്. അഭിനയത്തിന് പുറമേ ഇന്ദ്രന്‍സ് സ്വന്തം ശബ്ദത്തില്‍ തന്നെ ചിത്രത്തില്‍ ഡബ് ചെയ്യുന്നത്.

മലയാളം വിട്ട് അന്യഭാഷയില്‍ ഇത് രണ്ടാം തവണയാണ് ഇന്ദ്രന്‍സ് അഭിനയിക്കുന്നത്. മൃഗം ഫെയിം സാമി സംവിധാനം ചെയ്ത 'സിന്ദു സാമവേളി'യില്‍ ചെറിയ റോളില്‍ നേരത്തെ അഭിനയിച്ചിരുന്നു. വിജയ്, ജീവ, ശ്രീകാന്ത് ഇവരുടെയൊക്കെ ഒപ്പം ഒന്നിച്ച് അഭിനയിക്കാന്‍ അവസരം ലഭിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്ന് ഇന്ദ്രന്‍സ് പറയുന്നു.

ബോളിവുഡില്‍ മികച്ച വിജയം കൊയ്ത ത്രീ ഇഡിയറ്റ്‌സിന്റെ തമിഴ് റീമേക്കാണ് നന്‍പന്‍. അടുത്ത പൊങ്കല്‍ ചിത്രമായി നന്‍പന്‍ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Veteran Malayalam comedian Indrans is playing a comedy role in ace director Shankar's much hyped Tamil film Nanban, remake of the Bollywood blockbuster 3 Idiots.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam