»   » അഭിനയത്തില്‍ ഗ്യാപ്പ് നല്ലത്: തൃഷ

അഭിനയത്തില്‍ ഗ്യാപ്പ് നല്ലത്: തൃഷ

Posted By:
Subscribe to Filmibeat Malayalam
 Trisha
സിനിമാതാരങ്ങളുടെ ജീവിതം പലപ്പോഴും ഒരു ഓട്ടപ്പാച്ചില്‍ ആയി മാറാറുണ്ട്. ഒരു ചിത്രത്തിന്റെ സെറ്റില്‍ നിന്ന് അടുത്തതിലേയ്ക്ക് പറന്നു നടക്കുന്ന അവരില്‍ പലര്‍ക്കും തിരക്കിനിടയില്‍ ജീവിതം വേണ്ട വിധം ആസ്വദിയ്ക്കാനാകാറില്ല.

എന്നാല്‍ കുറച്ചു നാള്‍ സിനിമയില്ലാതെ വീട്ടിലിരുന്നാല്‍ താരത്തിന്റെ മാര്‍ക്കറ്റ് ഇടിയുകയും ചെയ്യും. അതിനാല്‍ തന്നെ അഭിനയത്തിനിടയില്‍ ഗ്യാപ്പ് വരുന്നത് ഒരു മോശം കാര്യമായാണ് പലതാരങ്ങളും കരുതുന്നത്. എന്നാല്‍ നടി തൃഷ വ്യത്യസ്തയാവുകയാണ്. തന്റെ അഭിനയജീവിതത്തില്‍ ഗ്യാപ്പ് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നാണ് തൃഷയുടെ അഭിപ്രായം.

സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങി നടക്കാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന തൃഷ അഭിനയത്തിനിടയിലെ ഇടവേളകള്‍ അവര്‍ക്കൊപ്പം ചെലവഴിയ്ക്കാനാണ് താന്‍ താത്പര്യപ്പെടുന്നതെന്നും തൃഷ പറയുന്നു. ഒത്തിരി പണമുണ്ടായിട്ടെന്തു കാര്യം, ജീവിതത്തിലെ ഇത്തരം സന്തോഷങ്ങള്‍ പണം കൊടുത്ത് വാങ്ങാനാകില്ലല്ലോ-തൃഷ പറയുന്നു. തന്റെ എല്ലാ സുഹൃത്തുക്കളും മാനുഷികബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവരാണെന്നും തൃഷ.
മങ്കാത്ത എന്ന് സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തെലുങ്ക് ബോഡിഗാര്‍ഡിന്റെ ഷൂട്ടിങ്ങിലാണ് തൃഷയിപ്പോള്‍.

English summary
Trisha, after the super success of Mankatha is considered by the trade as “the safest bet among heroines at the box-office.” At the moment there is nobody to share the spotlight with her in mass commercials.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam