»   » നിത്യദാസ് തമിഴിലൂടെ വീണ്ടും സിനിമയില്‍

നിത്യദാസ് തമിഴിലൂടെ വീണ്ടും സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam
Nithya Das
ഈ പറക്കും തളികയിലൂടെ നായികയായ് എത്തിയ നിത്യദാസ് വീണ്ടും വെള്ളിത്തിരയിലേക്ക്. പപ്പല്‍ എന്ന കഥാപാത്രമായി തമിഴ് ചിത്രമായ പച്ചൈ കുടൈയിലൂടെയാണ് നടിയുടെ മടങ്ങിവരവ്.

ഈ പറക്കും തളികയില്‍ ദിലീപിന്റെ നായികയായിരുന്ന നിത്യദാസ്, വി.എം.വിനുവിന്റെ കണ്‍മഷി തുടങ്ങിയ ചിത്രങ്ങളില്‍ കൂടി നായിക വേഷത്തിലെത്തിയിരുന്നു. പിന്നീട് അനിയത്തി വേഷങ്ങളിലും മറ്റും തിളങ്ങിയ നിത്യ തമിഴില്‍ മൂന്ന് ചിത്രങ്ങളില്‍ നായിക വേഷങ്ങള്‍ അവതരിപ്പിച്ചു.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും താത്കാലികമായ് വിട്ടുനിന്ന നിത്യദാസ് ആച്ചിമസാല പരസ്യങ്ങളിലും തമിഴ് സീരിയലുകളിലും മലയാളം സീരിയലുകളിലും അഭിനയിക്കുകയുണ്ടായി. വീണ്ടും ഒരു ചെറിയ ഗ്യാപിനുശേഷം പച്ചൈകുടൈയിലൂടെ മടങ്ങിവരുന്നത് ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ്.

English summary
True to the genre, it has been titled as Pachai Kudai and this is directed by R Selvaraj. The music is given by Isai Gnani Ilayaraja while Bharathiraja has given the voiceover. To add the film element, Selvaraj has roped in Nithya Das who dons the role of a tribal woman. It is heard that this would be shown to CM Jayalalithaa soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam