»   » ഇന്ത്യന്‍ 2ല്‍ അജിത്ത്?

ഇന്ത്യന്‍ 2ല്‍ അജിത്ത്?

Posted By:
Subscribe to Filmibeat Malayalam
Ajith
1990ലെ മെഗാഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗത്തില്‍ അജിത്ത് നായകനായെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. തമിഴിലെ മുന്‍നിര നിര്‍മാതാവും എഎം രത്‌നമാണ് താന്‍ തന്നെ നിര്‍മിച്ച ഇന്ത്യന്റെ രണ്ടാംഭാഗത്തിനുള്ള സാധ്യതകള്‍ തേടുന്നത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ശങ്കറുമായി രത്‌നം ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയില്‍ ശക്തിപ്രാപിച്ചതോടെയാണ് ഇന്ത്യന് രണ്ടാംഭാഗമൊരുക്കാനുള്ള ആലോചനകള്‍ സജീവമായത്. രണ്ടാം ഭാഗത്തില്‍ കമലിനെ ഒഴിവാക്കി അജിത്തിനെ നായകനാക്കാനാണ് നിര്‍മാതാവിന്റെ ഉദ്ദേശമെന്നറിയുന്നു.

കോളിവുഡിലെ വമ്പന്‍മാരാണെങ്കിലും അജിത്തും ശങ്കറും ഇതുവരെ ഒന്നിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ശങ്കര്‍ സംവിധാനം ചെയ്ത ജീന്‍സിലേക്ക് അജിത്തിനെ നായകനാക്കാന്‍ ആലോചനയുണ്ടായെങ്കിലും അന്നത് നടന്നില്ല. അജിത്തിന് പകരം പ്രശാന്താണ് ജീന്‍സില്‍ നായകനായെത്തിയത്.

മങ്കാത്തയുടെ വന്‍വിജയത്തോടെ തമിഴില്‍ താരമൂല്യമേറിയ അജിത്തും ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകന്‍ ശങ്കറും ഒന്നിയ്ക്കുകയാണെങ്കില്‍ അതൊരു സംഭവമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

English summary
Producer AM Rathinam, who had produced the smash hit film Indian, which starred Kamal Haasan and directed by Shankar, is toying with the idea of making a sequel. The producer is planning to rope in director Shankar to direct the film with Ajith in the lead

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam