»   » വെല്ലൂര്‍മാവട്ടത്തില്‍ ഷംനയുടെ ചൂടന്‍ രംഗം

വെല്ലൂര്‍മാവട്ടത്തില്‍ ഷംനയുടെ ചൂടന്‍ രംഗം

Posted By:
Subscribe to Filmibeat Malayalam
Shmna Kasim
മലയാളത്തില്‍ നിന്നും തമിഴകത്തെത്തി ഗ്ലാമര്‍ പരിവേഷം സ്വന്തമാക്കിയ നടിമാരുടെ നിരയില്‍പ്പെടുന്ന താരമാണ് കണ്ണൂര്‍ സ്വദേശിനിയായ ഷംന കാസിം. പുതിയ ചിത്രത്തില്‍ ഒരു സൂപ്പര്‍ ഗ്ലാമര്‍ നായികയായിട്ടാണ് ഷംന വരുന്നത്.

നേരത്തേയും കൊടൈക്കനാല്‍, ആടുപുലി തുടങ്ങി യ ചിത്രങ്ങളില്‍ ഷംന ഗ്ലാമര്‍ ടച്ചുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ചിത്രമായ വെല്ലൂര്‍മാവട്ടത്തില്‍ ഷംന കൂടുതലായി ഗ്ലാമര്‍ പ്രദര്‍ശനം നടത്തുകയാണ്.

തമിഴകത്ത് പൂര്‍ണയെന്ന് അറിയപ്പെടുന്ന ഷംന പറയുന്നത് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അതുകൊണ്ടാണ് കൂടുതല്‍ ഗ്ലാമര്‍ പ്രകടനത്തിന് തയ്യാറായതെന്നുമാണ്. മസിലാമണി എന്ന ഹിറ്റുചിത്രത്തിന് ശേഷം മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെല്ലൂര്‍മാവട്ടം. ചിത്രത്തില്‍ നന്ദയാണ് നായകന്‍.

ഷംനയുടെ ഇതുവരെയുള്ള മിക്ക ചിത്രങ്ങളിലും ഹൈലൈറ്റുകള്‍ നായകന്മാരൊത്തുള്ള ചൂടന്‍ രംഗങ്ങളായിരുന്നു. വെല്ലൂര്‍മാവട്ടത്തിലും ഇതിനൊരു കുറവുമില്ല. കൂടുതല്‍ ഇഴുകിച്ചേര്‍ന്നാണ് നന്ദയും ഷംനയും അഭിനയിച്ചിരിക്കുന്നത്.

നടി അസിന് സമാനമായ രൂപഭാവങ്ങളോടെ തമിഴകത്ത് അരങ്ങേറിയ ഷംനയെ അസിന്റെ കസിന്‍ എന്നാണ് തമിഴകം വിശേഷിപ്പിക്കുന്നത്. മലയാളത്തിലും ഷംന അഭിനയിച്ചിട്ടുണ്ട്. എന്നാലും തമിഴിന് തന്നെയാണ് പ്രാധാന്യം.

English summary
Vellore Mavattam deliriously directed and delivered by R N R Manohar of Masilamani fame. Shamna Kasim(Poorna) is the heroine of this movie. He is doing a glamours role in that
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam