»   » കോളിവുഡില്‍ ദീപാവലി വെടിക്കെട്ട്

കോളിവുഡില്‍ ദീപാവലി വെടിക്കെട്ട്

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  <ul id="pagination-digg"><li class="next"><a href="/tamil/10-14-velayudham-vs-7am-arivu-diwali-2-aid0032.html">Next »</a></li></ul>
  ദീപാവലിക്കാലം തമിഴകത്തെ സിനിമാക്കാര്‍ക്ക് പൊട്ടിത്തെറിയ്ക്കുന്ന പടക്കങ്ങള്‍ പോലെയാണ്. ഇഷ്ടതാരങ്ങളെല്ലാം അവരുടെ വമ്പന്‍ ചിത്രങ്ങളുമായി മത്സരിയ്ക്കാനെത്തും. ചില സിനിമകള്‍ അത്യുഗ്രമായി കത്തിപ്പടരുമ്പോള്‍ മറ്റുചിലത് നനഞ്ഞ പടക്കമായി മാറും. പണ്ടുതൊട്ടേ തമിഴ് സിനിമയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ദീപാവലി.

  ഇത്തവണയും ദീപാവലിയ്ക്ക് കോളിവുഡ് ഒരുങ്ങിക്കഴിഞ്ഞു. രജനിയ്ക്കും കമലിനും ശേഷം സൂപ്പര്‍സ്റ്റാര്‍ പട്ടത്തിന് മത്സരിയ്ക്കുന്ന സൂര്യയും വിജയ്‍യും നേര്‍ക്കുനേര്‍ പോരാടുന്നുവെന്നതാണ് ഇത്തവണത്തെ ദീപാവലി സീസണിലെ പ്രത്യേകത. വിജയ്‍യുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവും ഏറ്റുമുട്ടുമ്പോള്‍ സിനിമാവിപണിയില്‍ മറിയുന്നത് ശതകോടികളാണ്.

  ഒരു സാധാരണക്കാരനായ പയ്യന്‍ അതിനായകനായി മാറുന്ന കഥയാണ് വിജയിന്റെ വേലായുധം പറയുന്നത്. ചിത്രത്തിലെ വിജയ് യുടെ ഗെറ്റപ്പുകള്‍ ആരാധകരില്‍ ആകാംക്ഷയുണര്‍ത്തിക്കഴിഞ്ഞു. എം രാജ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓസ്‌കാര്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്.

  ജെനീലിയ ഡിസൂസ, ഹന്‍സിക, ശരണ്യമോഹന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍ ഹോളിവുഡിലെ സ്റ്റണ്ട് ഡയറക്ടര്‍ ടോം ഡെല്‍മറാണ് വേലായുധത്തിലെ സാഹസികമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വിജയ് ആന്റണി സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

  ഏറെക്കാലമായ തുടരന്‍ പരാജയങ്ങള്‍ നുണഞ്ഞ വിജയ്, 'ബോഡിഗാര്‍ഡ്' എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 'കാവലന്‍' വിജയിച്ചതിന്റെ ആശ്വാസത്തിലാണ്. വേലായുധം തുടങ്ങിവച്ചത്. ബോഡിഗാര്‍ഡിന്റെ വിജയം ആവര്‍ത്തിയ്ക്കാന്‍ ഇളയദളപതിയ്ക്ക് സാധിയ്ക്കുമെന്ന വിശ്വാസത്തിലാണ് ഫാന്‍സ്.ഇനിയൊരു പരാജയമുണ്ടാകുന്നത് വിജയ് യുടെ വരാനിരിയ്ക്കുന്ന വമ്പന്‍ പ്രൊജക്ടുകളുടെ ഭാവിയേയും ബാധിയ്ക്കുമെന്ന് തീര്‍ച്ചയാണ്. അതുകൊണ്ട് തന്നെ എല്ലാ റിസ്ക്കുകളും ഒഴിവാക്കിയാണ് വേലായുധം ദീപാവലിയ്ക്ക് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ വിജയത്തിനായി വിജയ് കോയമ്പത്തൂരിന് സമീപമുള്ള ഉദുമല്‍പേട്ടിലെ ഗ്രാമവാസികള്‍ക്ക് 100 പശുക്കളെയാണ് ദാനം ചെയ്തത്.
  അടുത്ത പേജില്‍
  വേലായുധത്തിന് വെല്ലുവിളിയാവുക ഏഴാം അറിവ്

  <ul id="pagination-digg"><li class="next"><a href="/tamil/10-14-velayudham-vs-7am-arivu-diwali-2-aid0032.html">Next »</a></li></ul>

  English summary
  Actor Surya's upcoming film '7am Arivu' is likely to clash with Vijay's 'Velayudham' on Dewali. The two stars, who starred together in films like 'Friends' more than a decade back, are all set to vie with each other for garnering the public's attention on 26th October this year

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more