അമല പോള്‍ ലിംഗുസ്വാമിയെ വലയ്ക്കുന്നു

വേട്ടൈയുടെ ലൊക്കേഷനില്‍ സംവിധായകനായ ലിംഗുസ്വാമിയ്‌ക്കൊരു തലവേദനയായി അമല മാറിയെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. വേട്ടൈ പൂര്‍ത്തിയാക്കാതെ മറ്റു സിനിമകളിലേക്ക് അമല ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതാണ് ലിംഗുസാമിയെ വലയ്ക്കുന്നത്. പലപ്രാവിശ്യം ആവശ്യപ്പെട്ടിട്ടും സിനിമയുടെ ലൊക്കേഷനിലേക്ക് വരാന്‍ നടി തയാറായില്ലത്രേ. ഇനിയിപ്പോള്‍ അമല വരുന്നതും കാത്ത് വേട്ടൈയുടെ മുഴുവന്‍ ലൊക്കേഷന്‍ യൂണിറ്റും കാത്തിരിയ്ക്കുകയാണ്.
മാധവനും ആര്യയും നായകന്മാരായ ചിത്രത്തില്‍ അമലയ്ക്ക് പുറമെ സമീര റെഡ്ഡിയും നായികയാണ്. തമിഴിലെ സൂപ്പര്‍ ആക്ഷന്‍ ഡയറക്ടര്‍ കൂടിയായ ലിംഗുസാമി നടിയുടെ പെരുമാറ്റത്തില്‍ തീര്‍ത്തും നിരാശനാണത്രേ.
amala paul lingusami vettai arya sameera reddy shooting അമല പോള്‍ ലിംഗുസാമി വേട്ടൈ ഷൂട്ടിങ് മാധവന് ആര്യ സമീര റെഡ്ഡി


Click it and Unblock the Notifications