രാ വണ്‍ കോളിവുഡിന്റെ കണക്ക് തെറ്റിക്കും

സാധാരണ ഗതിയില്‍ ഒരു ബോളിവുഡ് ചിത്രം തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ മാത്രമാണ് കാര്യമായി ഓടുക. എന്നാല്‍ ഒക്ടോബര്‍ 26ന് വേലായുധത്തിനും ഏഴാം അറിവിനുമൊപ്പം തിയറ്ററിലെത്തുന്ന രാ വണ്ണിന് ശക്തിപകരുന്നത് ഒരാളുടെ പിന്‍ബലമാണ്. വേറാരുമല്ല, സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ അതിഥി വേഷമാണ് രാ വണ്ണിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നത്.
അസുഖം സൃഷ്ടിച്ച ആശങ്കകള്‍ക്ക് ശേഷം രജനിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ തെളിയുന്നത് രാ വണ്ണിലൂടെയാണ്. ഹിറ്റ് ചിത്രമായ യന്തിരനിലെ ചിട്ടി റോബോട്ടായി രാ വണ്ണില്‍ അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രേക്ഷകര്‍ രജനിയെ തേടി പോയാല്‍ അത് തമിഴ് സിനിമകള്‍ക്ക് ഏല്‍പ്പിയ്ക്കുന്ന പരിക്ക് നിസാരമായിരിക്കില്ല.
പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ രാ വണ്‍ തമിഴില്‍ ഡബ് ചെയ്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ രാ വണ്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ സ്വീകാര്യമാവുമെന്ന കാര്യത്തില്‍ സംശയംവേണ്ട.


Click it and Unblock the Notifications











