»   » ധോണിയില്‍ ധോണി അതിഥി?

ധോണിയില്‍ ധോണി അതിഥി?

Posted By:
Subscribe to Filmibeat Malayalam
Dhoni
പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് അതിഥിതാരമായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ധോണി എന്നുതന്നെ പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായി പ്രകാശ് രാജ് ധോണിയെ ക്ഷണിച്ചുവെന്നും ക്യാപ്റ്റന്‍ ഇതേപ്പറ്റി ആലോചിയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു.

ബാലപ്രേക്ഷകരെ ലക്ഷ്യമിട്ടൊരുക്കുന്ന ചിത്രത്തില്‍ ക്രിക്കറ്റ് താരം അഭിനയിക്കുമെന്നും ഇതിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നുമാണ് അഭ്യൂഹങ്ങള്‍. നേരത്തെ സിനിമയില്‍ അതിഥി താരമായി അഭിനയിക്കാമെന്ന് പ്രഭുദേവ സമ്മതം മൂളിയിരുന്നു.

പ്രകാശ് രാജിന്റെ തന്നെ ഡ്യൂയറ്റ് ഫിലിംസ് നിര്‍മിയ്ക്കുന്ന ധോണിയില്‍ നായകനും പ്രകാശ് രാജ് തന്നെയാണ്.

English summary
The buzz now is that Prakash Raj has approached the Indian cricket captain MS Dhoni for a guest role in his forthcoming film Dhoni. Since the film is titled Dhoni, there is an expectation that he would agree to do a cameo.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam