റീമ സെന്‍ തിരിച്ചെത്തുന്നു

ഇതാദ്യമായല്ല റീമ ഒരു പുതുമുഖത്തിന്റെ നായികയാവുന്നത്. ഏഴ് വര്‍ഷം മുമ്പ് ചെല്ലമെയില്‍ റീമയുടെ നായകനായെത്തിയ പുതുമുഖമായിരുന്നു വിശാല്‍.
2010 ജനുവരിയില്‍ തിയറ്ററുകളിലെത്തിയ ആയിരത്തില്‍ ഒരുവനാണ് അവസാനമായി റീമ അഭിനയിച്ച ചിത്രം. ഇതിന് ശേഷം ഒരരഡസന്‍ ഓഫറുകള്‍ തേടിവന്നെങ്കിലും അതിലൊന്നും താരം താത്പര്യം കാണിച്ചിരുന്നില്ല. റീമയുടെ അടുത്തസുഹൃത്തായ ധരണി ഒരുക്കുന്ന ഓസ്തിയിലെ ഒരു ഐറ്റം നമ്പറിനുള്ള ഓഫറും റീമ വേണ്ടെന്ന് വച്ചിരുന്നു.
മുരുഗദോസിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിരുന്ന രാജ്കുമാറാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ സംവിധായകന്‍. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബര്‍ അവസാനം ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











