»   »  വിക്രമിന്റെ സ്വപ്‌നത്തില്‍ ശ്രീയയും റീമയും

വിക്രമിന്റെ സ്വപ്‌നത്തില്‍ ശ്രീയയും റീമയും

Posted By:
Subscribe to Filmibeat Malayalam
Rima And Sriya
വിക്രമിന്റെ സ്വപ്‌നത്തിലെ നായികമാരായി തെന്നിന്ത്യന്‍ ഹോട്ടികളായ ശ്രീയയും റീമ സെന്നും ആടിപ്പാടുന്നു. സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന രാജാപ്പട്ടൈയിലാണ് ഗ്ലാമര്‍താരങ്ങള്‍ വിക്രമിനൊപ്പം ഒന്നിയ്ക്കുന്നത്.

ഇറ്റലിയില്‍ ചിത്രീകരിയ്ക്കുന്ന ഈ ഗാനരംഗം ഒരു ഐറ്റം സോങല്ലെന്നും സുശീന്ദ്രന്‍ വ്യക്തമാക്കുന്നു. വിക്രം അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ സ്വപ്‌നം കാണുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജപ്പാനിലെ ഇതുവരെ കാണാത്ത ലൊക്കേഷനില്‍ ഈ ഗാനം ചിത്രീകരിയ്ക്കാനായിരുന്നു നേരത്തെ പ്ലാനിട്ടിരുന്നത്. എന്നാല്‍ സാങ്കേതികതടസ്സങ്ങള്‍ മൂലം പിന്നീടിത് ഇറ്റലിയിലേക്ക് മാറ്റുകയായിരുന്നു.

ഇതാദ്യമായല്ല ഈ രണ്ട് താരങ്ങളും വിക്രമിനൊപ്പം ആടിപ്പാടുന്നത്. കന്തസാമിയില്‍ ശ്രീയ വിക്രമിന്റെ നായികയായെങ്കില്‍ ദൂളില്‍ വിക്രമിനൊപ്പം രണ്ട് ഗാനരംഗങ്ങളില്‍ റീമ സെന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്തായാലും രണ്ട് ഗ്ലാമര്‍ താരങ്ങളുടെ സംഗമം പാട്ടിന്റെ ചൂട് കൂട്ടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary
Now Suseenthiran says: “ It is true that the two will be a part of the song which will be shot in Italy. But then again it , it is not an item number. It is basically a dream sequence in which Vikram dreams about actresses and they appear as a part of it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam