»   » ജെനീലിയ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ജെനീലിയ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Posted By:
Subscribe to Filmibeat Malayalam
Genelia
വലിയൊരാപത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജെനീലിയ. തന്റെ അഭിനയജീവിതം തന്നെ തകര്‍ത്തേക്കാവുന്ന ആപത്തില്‍ നിന്നും രക്ഷപ്പെടുത്തിയതിന് ജെനീലയ നന്ദി പറയുന്നത് തമിഴ് സിനിമയിലെ ചില സുഹൃത്തുക്കളാണ്.

സംഭവമെന്തെന്നല്ലേ? ശ്രീലങ്കയില്‍ നടക്കുന്ന ഐഐഎഫ്എ മാമാങ്കത്തില്‍ പങ്കെടുക്കാന്‍ കൂട്ടുകാരന്‍ റിതേഷ് ദേശ്മുഖുമാ ജെനീലയും തീരുമാനിച്ചിരുന്നു. ഇതേ ചൊല്ലി തമിഴ്‌നാട്ടില്‍ നടക്കുന്ന പുകിലൊന്നും അറിയാതെയാണ് താരം യാത്ര നിശ്ചയിച്ചത്.

ഇതിനിടെ ശ്രീലങ്കയില്‍ പോകുന്നവരുടെ സിനിമകള്‍ ബഹിഷ്‌ക്കരിയ്ക്കാന്‍ ദക്ഷിണേന്ത്യന്‍ ഫിലിം ചേംബര്‍ തീരുമാനിച്ച കാര്യം നിര്‍മാതാവ് ആസ്‌കാര്‍ രവിചന്ദ്രന്‍ നടിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് അവസാന നിമിഷത്തില്‍ നടി യാത്ര ഉപേക്ഷിയ്ക്കുകയായിരുന്നു.

ആസ്‌കാര്‍ ഫിലിംസിന്റെ അടുത്ത സിനിമയില്‍ വിജയ്‍യുടെ നായികയായി ജെനീലയെയാണ് കാസ്റ്റ് ചെയ്തിരിയ്ക്കുന്നത്. നടി ശ്രീലങ്കയില്‍ പോയാല്‍ അത് തന്റെ സിനിമയെ ബാധിയ്ക്കുമെന്ന മുന്‍കൂട്ടി കണ്ട രവിചന്ദ്രന്‍ യാത്ര തടയുകയായിരുന്നു.

വിലക്കിനെക്കുറിച്ചൊന്നും അറിയാതെ ലങ്കയില്‍ പോയിരുന്നെങ്കില്‍ ജെനീലിയുടെ വരാനിരിയ്ക്കുന്ന തമിഴ് പടങ്ങളുടെ കാര്യം അധോഗതിയാവുമായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam