»   » ഗ്ലാമര്‍ പ്രദര്‍ശനം തൊഴിലിന്റെ ഭാഗം: സോന

ഗ്ലാമര്‍ പ്രദര്‍ശനം തൊഴിലിന്റെ ഭാഗം: സോന

Subscribe to Filmibeat Malayalam
Sona
സിനിമയിലെ ഗ്ലാമര്‍ പ്രദര്‍ശനം തൊഴിലിന്റെ ഭാഗമായി മാത്രം കാണുന്നുവെന്ന്‌ സോന. ഒരു പ്രസിദ്ധീകരണത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ ഗ്ലാമര്‍ റോളുകള്‍ അഭിനയിക്കുന്ന കാര്യത്തില്‍ സോന തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

ഗ്ലാമര്‍ പ്രദര്‍ശനം എന്റെ തൊഴിലിന്റെ ഭാഗമാണ്‌. അടുത്തിടെ അഭിനയിച്ച ഒരു ചിത്രത്തില്‍ ഞാനൊരു നടനെ റേപ്പ്‌ ചെയ്യണമെന്ന്‌ സംവിധായകന്‍ ആവശ്യപ്പെട്ടു. അത്തരത്തില്‍ അഭിനയിച്ച്‌ പരിചയമില്ലെന്ന്‌ പറഞ്ഞുനോക്കിയെങ്കിലും സംവിധായകന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങി ഞാന്‍ ആ രംഗം അഭിനയിച്ചു. അപ്പോഴും ഞാനതിനെ തൊഴിലിന്റെ ഭാഗമായാണ്  കണ്ടത്.

തെന്നിന്ത്യന്‍ മാദക റാണിയായ നമിതയ്‌ക്ക്‌ ഭീഷണി ഉയര്‍ത്തി കൊണ്ട്‌ മുന്നോട്ട്‌ പോകുന്ന സോനയുടെ കുചേലനിലെ വേഷം ഏറെ ശ്രദ്ധിയ്‌ക്കപ്പെട്ടിരുന്നു. തമിഴിന്‌ പുറമെ തെലുങ്കിലും കന്നഡത്തിലും അഭിനയിച്ച സോന രൗദ്രമെന്ന ചിത്രത്തിലൂടെയാണ്‌ മലയാളത്തില്‍ അരങ്ങേറിയത്‌.

സൗന്ദര്യ മത്സരങ്ങളിലൂടെ കരിയര്‍ ആരംഭിച്ച ഈ മാദക സുന്ദരി ചെറിയ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയാറാണ്. എന്നാല്‍ തന്റെ റോള്‍ പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെടണമെന്ന കാര്യത്തില്‍ സോനയ്ക്ക് നിര്‍ബന്ധമുണ്ട്‌.

മമ്മൂട്ടിയക്കൊപ്പം രൗദ്രത്തിലും പാര്‍ത്ഥന്‍ കണ്ട പരലോകത്തിലൂടെ ജയറാമിനൊപ്പവും അഭിനയിച്ച സോനയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്‌ ലാലിനും പൃഥ്വിയ്‌ക്കും ഒപ്പം അഭിനയിക്കുകയെന്നതാണ്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam