കാജല്‍ വെറും സെയില്‍സ് ഗേളായിരുന്നു

സിങ്കത്തിലൂടെ അജയ് ദേവ്ഗണിന്റെ നായികയായി ഹിന്ദിയില്‍ ചുവടുറപ്പിയ്ക്കുന്ന കാജല്‍ ഒരു അഭിമുഖത്തിലാണ് വിവാദമായ പ്രസ്താവന നടത്തിയത്. തന്നെയൊരിയ്ക്കലും ഒരു തെന്നിന്ത്യന്‍ നടിയായി കാണാനാവില്ലെന്നായിരുന്നു കാജലിന്റെ ഡയലോഗ്. വ്യാപകമായ പ്രതിഷേധമാണ് നടിയ്‌ക്കെതിരെ ഉയര്‍ന്നത്. ഏറ്റവുമൊടുവില്‍ കോളിവുഡിലെ പ്രമുഖ സംവിധായകന്‍ ഭാരതി രാജയാണ് കാജലിനെതിരെ രംഗത്തെത്തിയത്.
ബൊമ്മലാട്ടത്തിലൂടെ തമിഴില്‍ കാജലിന് അവസരം നല്‍കുമ്പോള്‍ അവര്‍ വെറും മുംബൈയിലെ ഒരു സെയില്‍സ് ഗേളായിരുന്നുവെന്നാണ് ഭാരതി രാജ പറഞ്ഞത്. അവിടെ നിന്നുമെത്തിയ കാജലിനെ എങ്ങനെ ഇതെല്ലാം പറയാന്‍ കഴിഞ്ഞുവെന്നും സംവിധായകന്‍ ചോദിച്ചു. ഇക്കാര്യത്തില്‍ കാജല്‍ മാപ്പുപറയണമെന്നും ഭാരതി രാജ ആവശ്യപ്പെട്ടു. ലൊക്കേഷനുകളില്‍ കാജല്‍ കുഴപ്പാക്കാരിയായിരുന്നുവെന്നും സംവിധായകന്‍ വെളിപ്പെടുത്തി.


Click it and Unblock the Notifications











