»   » ആദിഭഗവാനൊപ്പം ചേരാന്‍ മംമ്തക്ക് ഡേറ്റില്ല

ആദിഭഗവാനൊപ്പം ചേരാന്‍ മംമ്തക്ക് ഡേറ്റില്ല

Posted By:
Subscribe to Filmibeat Malayalam
Mamta Mohandas
പാസഞ്ചര്‍, കഥ തുടരുന്നു എന്നീ ഹിറ്റ് ചിത്രങ്ങളിലെ നായികാപദവിയിലൂടെ മലയാള സിനിമയിലെ മുന്‍നിര നായികയായി മാറാനുള്ള ശ്രമത്തിലാണ് മംമ്ത മോഹന്‍ദാസ്. ഈ സിനിമകളില്‍ മംമ്തയുടെ പ്രകടനം ഏറെ ശ്രദ്ധിയ്ക്കപ്പെടുകയും അവര്‍ വളരെപ്പെട്ടെന്ന് തന്നെ മോളിവുഡിലെ തിരക്കുള്ള താരമായി മാറുകയും ചെയ്തു.

എന്നാല്‍ മലയാളത്തിലും തമിഴിലും ഒരുപോലെ ചുവടുറപ്പിയ്ക്കാനുള്ള മംമ്തയുടെ നീക്കങ്ങള്‍ ഇപ്പോള്‍ പാളുകയാണ്. പരുത്തീവീരന്‍ ഫെയിം അമീര്‍ സംവിധാനം ചെയ്യുന്ന ആദി ഭഗവാന്റെ ഷൂട്ടിങിന് വേണ്ടി കുറെയേറെ ദിവസങ്ങള്‍ മാറ്റിവെച്ചതാണ് മംമ്തയ്ക്ക് വിനായയത്.

ജയം രവി നായകനായെത്തുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ബാങ്കോക്കില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയായ രംഗങ്ങളില്‍ ഒറ്റ ഷോട്ടില്‍ പോലും മംമ്ത ഇല്ല. ആദ്യ ഷെഡ്യൂളിന് ശേഷം ഏറെക്കാലമെടുത്താണ് അമീര്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്. ഇതോടെ ആദിഭഗവാന്റെ രണ്ടാംഘട്ട ചിത്രീകരണം താളം തെറ്റുകയും ചെയ്തു. ഈ സിനിമയുടെ ഷൂട്ടിങ് ഇനിയെന്ന് തുടങ്ങുമെന്ന് കാത്തിരിയ്ക്കാനാവാത്ത അവസ്ഥയിലാണ് മംമ്ത.

ആദിഭഗവനിലേക്ക് കരാര്‍ ചെയ്യപ്പെട്ടതോടെ മംമതയ്ക്ക് പുതിയ ഓഫറുകളൊന്നും സ്വീകരിയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ മലയാളം, തമിഴ് തെലുങ്ക് എന്നീ ഭാഷകളിലായി അര ഡസനോളം സിനിമകളിലേക്കാണ് മംമതയ്ക്ക് ക്ഷണം ലഭിച്ചിരിയ്ക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെ തന്നെ മുന്നോട്ടു പോകുകയാണെങ്കില്‍ ആദിഭഗവാനെ ഉപേക്ഷിച്ച് മുന്നോട്ടുപോകാനാണ് മംമ്തയുടെ തീരുമാനമെന്നറിയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam