»   » പ്രിയാമണിയുടെ റേറ്റുകള്‍

പ്രിയാമണിയുടെ റേറ്റുകള്‍

Posted By:
Subscribe to Filmibeat Malayalam
Priyamani
പരുത്തിവീരനിലൂടെ ഒരു ദേശീയ പുരസ്‌ക്കാരം ഒപ്പിച്ചെടുത്തതില്‍ പിന്നെ പ്രിയാമണിയ്‌ക്ക്‌ ചുറ്റും പത്രക്കാരൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല.

താരത്തിന്റെ പുതിയ വിശേഷങ്ങളും പുതിയ സിനിമകളും അങ്ങനെയങ്ങനെ ഒടുവില്‍ പ്രിയാമണി ഏത്‌ വേഷമിടണമെന്ന്‌ വരെ അവര്‍ നിര്‍ദ്ദേശം വെയ്‌ക്കാന്‍ തുടങ്ങി. ഒടുവില്‍ സഹികെട്ട താരം തന്നെ ഉപദേശിയ്‌ക്കാന്‍ വരേണ്ടെന്ന്‌ പറഞ്ഞാണ്‌ പത്രക്കാരെ ഒഴിവാക്കിയത്‌.

പ്രിയാമണി ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെ പറ്റിയായിരുന്നു പിന്നീട്‌ പല പത്രക്കാരുടെയും വേവലാതി. സ്വിമ്മിംഗ്‌ പൂളില്‍ പോകുമ്പോള്‍ സാരിയുടുക്കാന്‍
പറ്റുമോയെന്ന്‌ ചോദിച്ച്‌ അവരുടെ വായും താരം അടപ്പിച്ചു.

ഇപ്പോള്‍ ചെറിയൊരിടവേളയ്‌ക്ക്‌ ശേഷം പ്രിയാമണി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്‌. താരത്തിന്റെ പ്രതിഫലം സംബന്ധിച്ചാണ്‌ പുതിയ വിശേഷങ്ങള്‍ പുറത്തു വരുന്നത്‌. ഗ്ലാമര്‍ വേഷങ്ങളും അഭിനയ പ്രധാന്യമുള്ള വേഷങ്ങളും തന്നെ തേടി വരുന്നതിനാല്‍ രണ്ടു തരം ചിത്രങ്ങള്‍ക്കും വ്യത്യസ്‌ത റേറ്റാണത്രേ നടി നിശ്ചയിച്ചിരിയ്‌ക്കുന്നത്.

കൊമേഴ്‌സ്യല്‍ സിനിമയില്‍ ചുംബന രംഗങ്ങളുണ്ടെങ്കില്‍ അതിന്‌ പ്രത്യേക റേറ്റ്‌, ചുംബനത്തിന്റെ ശക്തി കൂടുന്തോറും റേറ്റും കൂടുമത്രേ. ചിത്രത്തില്‍ നീന്തല്‍ വസ്‌ത്രമിടണമെങ്കില്‍ പിന്നെയും റേറ്റ്‌ ഉയരുമെന്നാണ്‌ കോടമ്പാക്കത്ത്‌ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അതേ സമയം അഭിനയപ്രധാന്യമുള്ള വേഷങ്ങളാണെങ്കില്‍ പ്രതിഫലം എത്ര കുറയ്‌ക്കാനും താരം തയാറാണെന്നും പറയപ്പെടുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam