»   » ശെല്‍വയും സോണിയയും ഇനി രണ്ടുവഴിക്ക്

ശെല്‍വയും സോണിയയും ഇനി രണ്ടുവഴിക്ക്

Posted By:
Subscribe to Filmibeat Malayalam
Sonia and Selva
കോളിവുഡിലെ പ്രമുഖ സംവിധായകന്‍ ശെല്‍വരാഘവനും നടി സോണിയ അഗര്‍വാളും ഇനി രണ്ടുവഴിയ്ക്ക്. മാര്‍ച്ച് 12ന് വിവാഹമോചനക്കേസില്‍ കുടുംബ കോടതി വിധി വരുന്നതോടെ ഇരുവരുടെയും വേര്‍പിരിയല്‍ പൂര്‍ണമാകും.

കഴിഞ്ഞ ആഗസ്റ്റിലാണ് ഈ ദമ്പതിമാര്‍ ചെന്നൈ എഗ്മൂറിലുള്ള കുടുംബകോടതിയില്‍ വിവാഹമോചനക്കേസിനുള്ള ഹര്‍ജി ഫയല്‍ ചെയ്തത്. ഇവരോട് അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളും ദാമ്പത്യം തകരാതിരിയ്ക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിയ്ക്കുന്നത്.

തുടക്കത്തില്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനോട് സോണിയയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലെങ്കിലും ഒടുവില്‍ അവരും അതിന് വഴങ്ങുകയായിരുന്നു. വേര്‍പിരിയുന്നതിന്റെ ഭാഗമായി ശെല്‍വ വന്‍തുക നഷ്ടപരിഹാരമായി സോണിയയ്ക്ക് നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെത്രയെന്ന് വെളിപ്പെടുത്താന്‍ സംവിധായകന്‍ മടിയ്ക്കുകയാണ്. ഇത് തന്റെ സ്വകാര്യ ജീവിതമാണെന്നും ഇക്കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുന്നു.

2002ലാണ് ശെല്‍വ രാഘവന്‍ സോണിയയെ ആദ്യമായികാണുന്നത്. സഹോദരന്‍ ധനുഷിനെ നായകനാക്കി ഒരുക്കിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തില്‍ സോണിയ ആയിരുന്നു നായിക. സോണിയയുടെ ആദ്യതമിഴ് ചിത്രം കൂടിയായ കാതല്‍ കൊണ്ടേന്‍ ഹിറ്റായതോടെ കോളിവുഡിലെ ഏറ്റവും വിലപ്പിടിപ്പുള്ള ഗ്ലാമര്‍ താരമായി സോണിയ മാറി. നാലു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam