For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോളിവുഡില്‍ സണ്ണിന്റെ അസ്തമയം?

By Ajith Babu
|

Sun Pictures' future on shaky ground
അധികാരത്തില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ കോളിവുഡിന്റെ നിയന്ത്രണവും ഡിഎംകെ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് നഷ്ടപ്പെടുന്നു. രാഷ്ട്രീയമായ തിരിച്ചടികളാണ് ഡിഎംകെയുടെ നിയന്ത്രണത്തിലുള്ള സിനിമാകമ്പനികളുടെ പ്രഭാവത്തിന് മങ്ങലേല്‍പ്പിയ്ക്കുന്നത്..

മാരന്‍ സഹോദരന്മാരുടെ സണ്‍ പിക്‌ചേഴ്‌സ്, കരുണാനിധിയുടെ മകനും കേന്ദ്രമന്ത്രിയുമായ എം. കെ. അഴഗിരിയുടെ മകന്‍ ദയാനിധി അഴഗിരിയുടെ ക്ലൗഡ് നയന്‍ മൂവീസ്, കരുണാനിധിയുടെ മറ്റൊരു മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ എംകെ. സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നീ കമ്പനികളാണു കുറച്ചുവര്‍ഷങ്ങളായി തമിഴ് സിനിമാ വ്യവസായത്തെ അടക്കിവാഴുന്നത്. നിര്‍മാതാക്കള്‍ക്കു സിനിമ റിലീസ് ചെയ്യാന്‍ ഇവരുടെ അനുവാദം വേണ്ട അവസ്ഥയായിരുന്നു.

സിനിമാ വിതരണാവകാശം ഈ മൂന്നു കമ്പനികളിലൊന്നിന് എന്നതായിരുന്നു പതിവ്. ചിത്രത്തിന്റെ സാറ്റലൈറ്റ് സംപ്രേഷണാവകാശം സണ്‍ ടിവിക്കും. ഇവരെ ധിക്കരിച്ച് സിനിമ ചെയ്യാമെന്ന് കരുതിയാല്‍ പടം പൊളിയുമെന്ന അവസ്ഥയായിരുന്നു തമിഴകത്തുണ്ടായിരുന്നത്. ഈ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ചാണു നടന്‍ വിജയ് യും പിതാവ് ചന്ദ്രശേഖരും നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്കു പിന്തുണ പ്രഖ്യാപിച്ചതുതന്നെ.

തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയും കേന്ദ്രഭരണത്തില്‍ പിടി അയയുന്നതും ഈ കമ്പനികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍, പുതിയ സിനിമകളുടെ നിര്‍മാണമോ വിതരണമോ ഈ കമ്പനികള്‍ ഏറ്റെടുക്കുന്നില്ല.

ധനുഷ് നായകനാകുന്ന 'വെങ്കൈ' എന്ന ചിത്രത്തിന്റെ വിതരണം നേരത്തെ ഏറ്റെടുത്തിരുന്ന സണ്‍ പിക്‌ചേഴ്‌സ് പിന്മാറിയതിനെ തുടര്‍ന്നു നിര്‍മാതാക്കളായ വിജയ പ്രൊഡക്ഷന്‍സ് നേരിട്ടാണു വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തത്.

ബാല സംവിധാനം ചെയ്ത 'അവന്‍ ഇവന്‍' എന്ന ചിത്രം വിതരണം ചെയ്യുന്നതില്‍ നിന്നും നേരത്തെ സണ്‍ പിന്മാറിയിരുന്നു. ഒടുവില്‍ തുടര്‍ന്നു നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നേരിട്ടു വിതരണം ചെയ്യുകയായിരുന്നു.

നിര്‍മാതാവിനു പണം നല്‍കിയില്ലെന്ന പരാതിയില്‍ സണ്‍ പിക്‌ചേഴ്‌സ് സിഇഒ ഹന്‍സ്‌രാജ് സക്‌സേന കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. യന്തിരന്‍' പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള നഷ്ടം നികത്തിയില്ലെന്നാരോപിച്ചു വിവിധ തിയറ്റര്‍ ഉടമകള്‍ നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്, വിതരണക്കാരായ ജെമിനി സര്‍ക്യൂട്ട് എന്നിവര്‍ക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം മാത്രം 24 സിനിമകളാണു കരുണാനിധി കുടുംബവുമായി ബന്ധമുള്ള കമ്പനികള്‍ വിതരണത്തിനെത്തിച്ചത്. രണ്ടു വര്‍ഷമായി ഈ കമ്പനികള്‍ കോളിവുഡില്‍ സജീവമായതോടെ ചെറുകിട നിര്‍മാതാക്കളും വിതരണക്കാരും വിട്ടുനില്‍ക്കുകയായിരുന്നു. സണ്‍ അസ്തമയം പ്രതീക്ഷിച്ച് കോളിവുഡില്‍ തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് പഴയ നിര്‍മാതാക്കളില്‍ പലരും.

English summary
The dream run though came to a screeching halt with this movie Engeyum Kadhal released on May 6, just a week before Jayalalithaa came back to power in Tamil Nadu. There has been no movie since from Sun Pictures. Instead there have been a deluge of complaints against Sun Pictures ranging from cheating, criminal intimidation and arm-twisting. Be it actors, producers, directors or theatre owners the entire Kollywood is an angry community.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more