»   » വിക്രം ചിത്രം വെടി ഉപേക്ഷിച്ചു

വിക്രം ചിത്രം വെടി ഉപേക്ഷിച്ചു

Posted By:
Subscribe to Filmibeat Malayalam
Vikram
സിനിമയെന്നാല്‍ സംവിധായകന്റെ കലയെന്നാണ് പൊതുവെ പറയാറ്. എന്നാല്‍ വിക്രം സിനിമയുടെ സെറ്റിലെത്തുമ്പോള്‍ കാര്യങ്ങളെല്ലാം മാറിമറിയും, അവിടെ സംവിധായകനൊപ്പമോ അതിന് ഒരു പടി മുകളിലോ കാര്യങ്ങള്‍ തീരുമാനിയ്ക്കുന്നത് വിക്രമായിരിക്കും. (കുറച്ചുകാലമായുള്ള ആരോപണമാണിത്) അതു കൊണ്ടുതന്നെ വിക്രമുമായി സ്വരചേര്‍ച്ചയില്ലാതെ സ്ഥലം കാലിയാക്കുന്ന സംവിധായകരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടുകയാണ്.

വിക്രമിനെ നായകനാക്കി വെടി എന്ന പ്രൊജക്ട് അനൗണ്‍സ് ചെയ്ത ഭൂപതി പാണ്ഡ്യനാണ് ഈ നിരയിലെ ഒടുവിലത്തെ സംവിധായകന്‍. തിരക്കഥയെ ചൊല്ലി സംവിധായകനും നടനുമിടയില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടുവില്‍ കഴിഞ്ഞയാഴ്ച ഊട്ടിയില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ വിക്രമിന്റെ ഉപദേശപ്രകാരം നിര്‍മാതാവ് മോഹന്‍ നടരാജന്‍ ഈ പ്രൊജക്ട് ഉപേക്ഷിയ്ക്കാന്‍ തീരുമാനിച്ചുവത്രേ.

മാത്രമല്ല വിക്രമിന്റെ നിര്‍ദ്ദേശമനുസരിച്ച് മദിരാശിപട്ടണം സംവിധായകന്‍ വിജയ്‌ക്കൊപ്പം ഒരു പ്രൊജക്ടും മോഹന്‍ നടരാജന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. മദിരാശിപട്ടണം കണ്ട് ത്രില്ലടിച്ചാണ് വിക്രം വിജയ് യുടെ പേര് നിര്‍ദ്ദേശിച്ചത്. പിരീയഡ് ചിത്രം ഇഷ്ടപ്പെട്ട വിക്രം സംവിധായകനെ ഫോണില്‍ വിളിക്കുകയും ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയുമായിരുന്നു.

വിജയ് പറഞ്ഞ കഥയിഷ്ടപ്പെട്ട വിക്രം പ്രൊജക്ടിന് സമ്മതം മൂളുകയും ചെയ്തു. ആലപ്പുഴയിലെ ഒരു റിസോര്‍ട്ടിലിരുന്ന് ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണിപ്പോള്‍ വിജയ്. ഈ മാസാവസാനം ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം കുടുംബകഥയാണ് പറയുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അതേ സമയം ഭൂപതി പാണ്ഡ്യന്‍ പുതിയ സിനിമയുടെ ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വിശാലിനെ നായകനാക്കിയൊരുക്കുന്ന പട്ടത്ത് യാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറില്‍ ആരംഭിയ്ക്കാനാണ് പാണ്ഡ്യന്റെ പ്ലാന്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam