»   » സൂര്യയെ കടത്തിവെട്ടി; വിജയ് ആഘോഷത്തില്‍

സൂര്യയെ കടത്തിവെട്ടി; വിജയ് ആഘോഷത്തില്‍

Posted By:
Subscribe to Filmibeat Malayalam
Velayudham
പരാജയങ്ങളുടെ പടുകുഴിയില്‍ നിന്നുള്ള തിരിച്ചുവരവ് ഇളയദളപതി വിജയ് ആഘോഷിയ്ക്കുന്നു. താരമൂല്യത്തിന് നേരെ ചോദ്യശരങ്ങളുയര്‍ന്നപ്പോള്‍ സിദ്ദിഖ് സംവിധാനം ചെയ്ത ബോഡിഗാര്‍ഡിലൂടെയാണ് വിജയ് ആദ്യംമറുപടി പറഞ്ഞത്.

ഇതിന് ശേഷം ദീപാവലിയ്‌ക്കെത്തിയ വേലായുധം വമ്പന്‍ വിജയത്തിലേക്ക് കുതിയ്ക്കുമ്പോള്‍ തമിഴകത്തെ താരസിംഹാസനത്തില്‍ വിജയ് ഒന്നുകൂടി അമര്‍ന്നിരിയ്ക്കുകയാണ്.

വമ്പന്‍ പ്രതീക്ഷകളുമായെത്തിയ സൂര്യ-മുരുഗദോസ് ടീമിന്റെ ഏഴാം അറിവുമായി മത്സരിച്ച് വേലായുധം ബോക്‌സ് ഓഫീസില്‍ പണം വാരുന്നതാണ് ഇളയദളപതിയെ കൂടുതല്‍ സന്തോഷവാനാക്കുന്നതെന്നും പറയപ്പെടുന്നു. വേലായുധത്തിന്റെ വിജയം ആഘോഷിയ്ക്കാനായി സ്വന്തം വസതയില്‍ സിനിമയുടെ അണിയറക്കാര്‍ക്കായി ഒരു വമ്പന്‍ പാര്‍ട്ടിയും കഴിഞ്ഞദിവസം താരം നടത്തി.

ഏഴാം അറിവിന് കൂടുതല്‍ റിലീസിങ് സെന്ററുകള്‍ ഉണ്ടായിട്ടും വിജയ് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ തുടരുന്നത്. ആദ്യ നാല് ദിവസം കൊണ്ടുതന്നെ ലോകമൊട്ടാകെയുള്ള 830 കേന്ദ്രങ്ങളില്‍ നിന്ന് 40 കോടിയാണ് വിജയ ചിത്രം കൊയ്തത്. ഇത് മാത്രമല്ല, ഏഴാം അറിവ് പ്രദര്‍ശിപ്പിച്ചിരുന്ന തിയറ്ററുകളില്‍ ചിലത് വേലായുധം പ്രദര്‍ശിപ്പിയ്ക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. സംശയമില്ല ഇത് ഇളയദളപതിയുടെ ടൈം തന്നെ..

English summary
A trade source says that Velayudham opened in lesser number of screens than 7aum Arivu, but collections were so good that number of screens increased.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam