»   » വിജയ്-മുരുഗദോസ് ചിത്രം തുടങ്ങുന്നു

വിജയ്-മുരുഗദോസ് ചിത്രം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Vijay
കോളിവുഡിലെ നമ്പര്‍ വണ്‍ സംവിധായകനും നടനും ഒന്നിയ്ക്കുന്ന തുപ്പാക്കിയുട ഷൂട്ടിങ് തുടങ്ങുന്നു. ഏഴാം അറിവിന് ശേഷം സംവിധായകന്‍ എആര്‍ മുരുഗദോസ് ഒരുക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് ഇളയദളപതി വിജയ് ആണ്.

തുപ്പാക്കിയുടെ ചിത്രീകരണം അടുത്തയാഴ്ച ചെന്നൈയില്‍ ആരംഭിയ്ക്കുമെന്ന് കലൈപുലി എസ് ധനു അറയിച്ചു. തുപ്പാക്കിയെന്ന ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്തുവെന്നും നിര്‍മാതാവ് വ്യക്തമാക്കി.

ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ അടുത്തയാഴ്ച പുറത്തുവിടും. ചെന്നൈയിലെ ആദ്യഘട്ട ചിത്രീകരണത്തിന് ശേഷം തുപ്പാക്കിയുടെ യൂണിറ്റ് മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്യും. മുംബൈ പ്രധാനപശ്ചാത്തലമാകുന്ന ചിത്രത്തിലെ നായിക തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം കാജല്‍ അഗര്‍വാളാണ്.

സന്തോഷ് ശിവന്‍ ക്യാമറ ചലിപ്പിയ്ക്കുന്ന തുപ്പാക്കിയുടെ സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത് ഹാരിസ് ജയരാജാണ്.

English summary
Leading producer Kalaipuli S Dhanu has confirmed that Thupakki will be the title of his next film with Ilayathalapathy Vijay, to be directed by AR Murgadoss
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam