വീരപ്പന്‍ ചിത്രത്തില്‍ ലക്ഷ്മി റായി നായിക

തമിഴ് പുലികളുട കഥ പറഞ്ഞ കുപ്പി ഫെയിം എഎംആര്‍ രമേഷ് സംവിധാനം ചെയ്യുന്ന വാന യുദ്ധത്തിന്റെ അണിയറക്കാര്‍ തന്നെ സമീപിച്ചുവെന്ന കാര്യം ലക്ഷ്മി റായിയും സ്ഥിരീകരിച്ചു. വാര്‍ത്ത ശരിയാണെന്നും ചിത്രത്തില്‍ താന്‍ അഭിനയിച്ചേക്കുമെന്നുമാണ് ലക്ഷ്മി പറയുന്നു. എന്നാല്‍ ഡേറ്റ് ക്ലാഷ് മൂലം സിനിമയുമായി സഹകരിയ്ക്കുന്നത് ലേശം വൈകുമെന്നും നടി വിശദീകരിയ്ക്കുന്നു.
കിഷോര്‍ നായകനാവുന്ന വാന യുദ്ധം അനൗണ്‍സ് ചെയ്ത നാള്‍ മുതല്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിഷയം വിരപ്പനായതു കൊണ്ടുതന്നെ സിനിമ വന്‍വിവാദങ്ങള്‍ ഉയര്‍ത്തുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അങ്ങനെയുള്ള കാര്യങ്ങളില്‍ താത്പര്യമില്ലെന്നും വീരപ്പന്റെ ജീവിതം മാത്രമാണ് താന്‍ സിനിമയാക്കുകയെന്നും രമേഷ് പറയുന്നു.


Click it and Unblock the Notifications











