»   » കമല്‍ഹസന്റെ നായിക ന്യൂയോര്‍ക്കില്‍ നിന്ന്

കമല്‍ഹസന്റെ നായിക ന്യൂയോര്‍ക്കില്‍ നിന്ന്

Posted By:
Subscribe to Filmibeat Malayalam
Pooja Kumar
ഒടുവില്‍ നായികയത്തേടിയുള്ള കമല്‍ഹസന്റെ അലച്ചിലുകള്‍ക്ക് വിരാമമാകുന്നു. വിശ്വരൂപത്തില്‍ നായികയാവാന്‍ ന്യൂയോര്‍ക്കില്‍ നിന്നുമൊരു താരം പറന്നെത്തുന്നു. സോനാക്ഷി സിന്‍ഹ മുതല്‍ വിദ്യ ബാലന്‍ വരെ വിശ്വരൂപത്തിലേയ്ക്ക് നായികയായി പരിഗണിക്കുന്നുവെന്ന് പലപ്പോഴായി വാര്‍ത്തകള്‍ വന്നിരുന്നു.

ന്യൂയോര്‍ക്കില്‍ നിന്നുള്ള മോഡല്‍ പൂജ കുമാര്‍ ചിത്രത്തില്‍ നായികയാവുമെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മുന്‍ മിസ് ഇന്ത്യ യുഎസ്എ കൂടിയാണ് പൂജ. കമല്‍ വിളിച്ചുവെന്നും വിശ്വരൂപത്തില്‍ അഭിനയിക്കുമെന്നുമുള്ള കാര്യങ്ങള്‍ പൂജ സ്ഥിരീകരിച്ചിട്ടുണ്ട്.

കമല്‍ സാര്‍ വിളിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ടോം ക്രൂസിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ആരെങ്കിലും വേണ്ടെന്ന് പറയുമോ. അതുപോലെ കമല്‍ഹസന്റെ കൂടെ അഭിനയിക്കാനുള്ള അവസരവും നഷ്ടപ്പെടുത്താന്‍ ആരും ആഗ്രഹിക്കില്ല-ഇതാണ് വിശ്വരൂപത്തിലെ നായികവേഷം സ്വീകരിച്ചതിനെക്കുറിച്ച് പൂജയുടെ വാക്കള്‍.

അമേരിക്കയില്‍ അറിയപ്പെടുന്ന തിയേറ്റര്‍ ആര്‍ട്ടിസ്റ്റായ പൂജ ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വി ചാനലിലെ വീഡിയോ ജോക്കിയുമായിരുന്ന പൂജ ഇതിന് മുമ്പ് കാതല്‍ റോജാവെ, അഞ്ജാന അഞ്ജാനി എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

തമിഴിലും ഹിന്ദിയിലുമായി രണ്ട് ഭാഷകളിലെടുക്കുന്ന വിശ്വരൂപത്തില്‍ ആന്‍ഡ്രിയ ജെര്‍മ്മിയയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്തായാലും ഏറെനാളായി പുരോഗതിയില്ലാതെ കിടക്കുന്ന കമലിന്റെ സ്വപ്‌നചിത്രത്തിന്റെ ജോലികള്‍ ഇനി അതിവേഗം പുരോഗമിക്കുമെന്ന് കരുതാം.

English summary
The New York-based actress Pooja Kumar is selected as Kamal Hassan's heroine in Viswaroopam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam