»   » വിക്രം-വിജയ് ചിത്രം താണ്ഡവം

വിക്രം-വിജയ് ചിത്രം താണ്ഡവം

Posted By:
Subscribe to Filmibeat Malayalam
Vikram
കോളിവുഡിലെ നവാഗതസംവിധായകരില്‍ മികച്ചു നില്‍ക്കുന്ന വിജയ്‌യും ചിയാന്‍ വിക്രമും വീണ്ടും ഒന്നിയ്ക്കുന്ന ചിത്രത്തിന് താണ്ഡവം എന്ന് പേരിട്ടു. ദൈവത്തിരുമകള്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് വിക്രമും വിജയ് യും വീണ്ടും കൈകോര്‍ക്കുന്നത്.

കോളിവുഡും ഇന്ത്യന്‍ സിനിമയും കാണാത്ത തരത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമൊരുക്കുന്നത് ബോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കളായ യുടിവി മൂവീസാണ്.

ഹോളിവുഡ് ടെക്‌നീഷ്യന്‍മാരുടെ സഹകരണത്തോടെ അമേരിക്ക പ്രധാനലൊക്കേഷനാകുന്ന ഈ ആക്ഷന്‍ ചിത്രത്തില്‍ അനുഷ്‌ക്കയാണ് നായിക. മദ്രാസിപട്ടണത്തിലൂടെ ശ്രദ്ധേയായ ആമി ജാക്സണ്‍ എന്ന ബ്രിട്ടീഷ് സുന്ദരിയും ചിത്രത്തില്‍ പ്രധാന റോളിലെത്തുന്നുണ്ട്. ശിവ എന്ന കഥാപാത്രമായാണ് വിക്രം ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹാസ്യതാരം സന്താനവും ചിത്രത്ില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്.

സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'രാജപട്ടൈ'യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് വിക്രമിപ്പോള്‍. ആ പടം പൂര്‍ത്തിയായതിനുശേഷം ഡിസംബറില്‍ താണ്ഡവത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. അമേരിക്കയ്ക്കുപുറമെ ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലും 'താണ്ഡവ'ത്തിന്റെ ചിത്രീകരണം നടക്കും. 2012ലെ വിക്രമിന്റെ സമ്മര്‍ റിലീസായിരിക്കും താണ്ഡവം.

English summary
UTV confirms the title for the Uber dashing Vikram and hot-shot director Vijay’s forthcoming film as THAANDAVAM Thaandavam will be an action-entertainer starring Vikram, Anushka, Amy Jackson, Santhanam among others

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam