»   » മുക്തയും വിഷ്ണുപ്രിയയും ഒന്നിയ്ക്കുന്നു

മുക്തയും വിഷ്ണുപ്രിയയും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Vishnupriya and Muktha
ഷാഫി, ജോണി ആന്റണി എന്നിവരുടെ സംവിധാന സഹായിയായ് പ്രവര്‍ത്തിച്ച മനീഷ് ബാബുവിന്റെ പ്രഥമ ചിത്രം തമിഴില്‍ ഒരുങ്ങുന്നു. പുതുമുഖങ്ങള്‍ തേവൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിഷ്ണു പ്രിയയും ,മുക്തയുമാണ് നായികമാര്‍.

ആദിഷ്, ശിവാജി ദവ് എന്നിവരാണ് നായകര്‍. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തിന്റെ പ്രമേയം ഏറെ സിനിമകള്‍ക്ക് വിഷയമായതാണെങ്കിലും വ്യത്യസ്തമായ ശൈലിയിലൂടെ ഒരുക്കുന്ന പുതുമുഖങ്ങള്‍ തേവൈ പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവം പ്രധാനം ചെയ്യുമെന്നാണ് അണിയറക്കാരുടെ അവകാശവാദം.

മലയാളിയുടെ സംരംഭമായതിനാല്‍ ചിത്രത്തില്‍ നല്ല പങ്കും മലയാളികളാണ് പ്രവര്‍ത്തിക്കുന്നത്. ടെലിവിഷന്‍ രംഗത്ത് അഭിനയ മികവ് തെളിയിച്ച രാജീവ് പരമേശ്വരന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നു.

സിനിമയ്ക്കുള്ളിലെ സിനിമയുടെ ഛായാഗ്രാഹകനായ് എത്തുന്ന രാജീവ് ഹ്യൂമര്‍ സാദ്ധ്യതകളാണ് ചിത്രത്തില്‍ തേടുന്നത്. ചിത്രീകരണം പൂര്‍ത്തിയായ് കൊണ്ടിരിക്കുന്ന സിനിമ തമിഴിലെ ുതിയ ട്രെന്റുകള്‍ക്ക് പരിപാകമായ രീതിയിലാണ് നിര്‍മ്മിക്കപ്പെടുന്നത് ന്നതിനാല്‍ കൂടുതല്‍ വിജയ സാദ്ധ്യതകള്‍ നല്കുന്നുണ്ട്.

കഥ, തിരക്കഥ, ഴുതിയിരിക്കുന്നത് എസ്.എ അഭിമാനും സംഭാഷണമെഴുതുന്നത് കവിതാഭാരതിയുമാണ്.
ഛായാഗ്രഹണം രാജേഷ്, സംഗീതം അരുണ്‍ ട്വിന്‍സ്. ലാസംവിധാനം മോഹന്‍ മഹേന്ദ്ര, ക്രിസ്മസിനോടനുബന്ധിച്ച് ചിത്രം തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ചെയ്യും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam