ആയിരത്തില്‍ ഒരുവന് രണ്ടാംഭാഗം?

രണ്ടാംഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായ വിവരം ശെല്‍വ ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സിനിമ ഉടന്‍ യാഥാര്‍ഥ്യമാകുമെന്നാണ് പ്രതീക്ഷയെന്നും ശെല്‍വയുടെ ട്വീറ്റിലുണ്ട്.
ശെല്‍വയുടെ ഭാര്യയായ ഗീതാഞ്ജലി ആയിരത്തില്‍ ഒരുവന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമുണ്ടാകുന്നതില്‍ ഏറെ ഉത്സാഹം കാണിയ്ക്കുന്നത് ഗീതാഞ്ജലി തന്നെയാണ്. ആയിരത്തില്‍ ഒരുവന്‍ തന്റെ ഫേവറിറ്റ് സിനിമയാണെന്നും അതിന്റെ രണ്ടാംഭാഗത്തിനായി കാത്തിരിയ്ക്കുകയാണെന്നും ഗീതാഞ്ജലി പറയുന്നു.
ഒരു നിര്‍മാതാവ് രംഗത്തെത്തിയാല്‍ ശെല്‍വയുടെ ഫാന്റസി കഥയുടെ രണ്ടാംഭാഗം ഉടന്‍ ഉണ്ടാവുമെന്ന് തന്നെയാണ് കോളിവുഡ് പ്രതീക്ഷിയ്ക്കുന്നത്.
aayirathil oruvan sequel karthi selvaraghavan reema sen ആയിരത്തില്‍ ഒരുവന് ശെല്വരാഘവന് കാര്‍ത്തി റീമ സെന്‍


Click it and Unblock the Notifications