»   » എംഎസ് സുബ്ബലക്ഷ്മിയായി കാവ്യ മാധവന്‍

എംഎസ് സുബ്ബലക്ഷ്മിയായി കാവ്യ മാധവന്‍

Posted By:
Subscribe to Filmibeat Malayalam
Kavya Madhavan
കാവ്യ മാധവന്‍ പ്രശസ്ത കര്‍ണാടക സംഗീതജ്ഞ എംഎസ് സുബ്ബലക്ഷ്മിയായി എത്തുന്നു. തമിഴിലാണ് ഈ ചിത്രമൊരുങ്ങുന്നത്. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് അധ്യാപകനും പ്രശസ്ത സംവിധായകനുമായ ശിവപ്രസാദാണ് ചിത്രമൊരുക്കുന്നത്.

കര്‍ണ്ണാടകസംഗീത വിദുഷിയായ എം.എസ് സുബ്ബലക്ഷ്മി ദക്ഷിണേന്ത്യന്‍ സംഗീതപ്രേമികളുടെ മനസ്സിലെ നൊസ്റ്റാള്‍ജിക് സാന്നിദ്ധ്യമാണ്. സംഗീതത്തോടുള്ള അപാരമായ അഭിനിവേശമാണ് ശിവപ്രസാദിനെ ഇത്തരത്തിലുള്ള ഒരു ചിത്രത്തിലേക്ക് അടുപ്പിക്കുന്നത്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സ്ഥലം പാരിസ്ഥിതിക പ്രശ്‌നവുമായ് ബന്ധപ്പെട്ടുള്ള സോദ്ദേശ്യ ചിത്രമാണ്. ഈ ചിത്രത്തില്‍ സംഗീതം കൈകാര്യം ചെയ്യുന്നത് സക്കീര്‍ ഹുസൈനാണ് എന്നത് മറ്റൊരു സവിശേഷതയാണ്.

ഭൂപന്‍ ഹസാരികയായിരുന്നു ശിവപ്രസാദിന്റെ ചിത്രത്തിന് യഥാര്‍ത്ഥത്തില്‍ സംഗീതം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ വേര്‍പാടില്‍ സക്കീര്‍ഹുസൈന്‍ ഈ സ്ഥാനത്തേക്കു വരികയാണ്. ഇതിനുമുമ്പ് ചെയ്ത ചിത്രങ്ങളിലും ലോകപ്രശസ്തരായ സംഗീത വിദ്യാന്‍മാരെയാണ് ശിവപ്രസാദ് കണ്ടെത്തിയിരുന്നത്.

വനരാജ് ഭാട്ടിയ (ഗൗരി), ലൂയി ബാങ്ക്‌സ് (വേമ്പനാട്), ആനന്ദ് ശങ്കര്‍ (പുരുരവസ്), രജത് ദോലോക്യ (പരിണയം-സീരിയല്‍), ഡോക്ടര്‍ എല്‍ സുബ്രമണ്യം (ഈ സ്‌നേഹതീരം) ഇപ്പോള്‍ സ്ഥലത്തിനുവേണ്ടി സക്കീര്‍ഹുസൈനും.

വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയില്‍ നിന്നാണ് ശിവപ്രസാദിന്റെ ഓരോ ചിത്രങ്ങളും ഉത്ഭവിക്കുന്നത്. സിനിമയുടെ കച്ചവടസാദ്ധ്യതകള്‍ക്കപ്പുറം യഥാതദമായ കലയും സംഗീതവും ഗിമ്മിക്കുകളില്ലാതെ പ്രേക്ഷകസമക്ഷം അവതരിപ്പിക്കുകയാണ് ശിവപ്രസാദ് തന്റെ സിനിമകളിലൂടെ.

English summary
Actress Kavya Madhavan to act as well known singer MS Subbulakshmi in Sivaprasad's new movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam