»   » ജയ്-അഞ്ജലി: ഇനി എങ്കൈയും എപ്പോതുമില്ല

ജയ്-അഞ്ജലി: ഇനി എങ്കൈയും എപ്പോതുമില്ല

Posted By:
Subscribe to Filmibeat Malayalam
Anjali-Jai
തമിഴിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ജയ്‌യുമായി ഇനി അഭിനയിക്കില്ലെന്ന് അങ്ങാടിത്തെരു ഗേള്‍ അഞ്ജലി. എങ്കൈയും എപ്പോതും പ്രണയജോഡികള്‍ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പ് തമിഴകത്ത് പരന്നതാണ് ഈ കടുത്ത തീരുമാനമെടുക്കാന്‍ അഞ്ജലിയെ പ്രേരിപ്പച്ചത്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഈ പ്രണയ ഗോസിപ്പ് ആദ്യം പുറത്തുവന്നതെന്ന് സൂചനകളുണ്ടായിരുന്നു. എങ്കൈയും എപ്പോതും നിര്‍മാതാവായ മുരുഗദോസും ഈ ഗോസിപ്പിനെ കാര്യമായി പ്രമോട്ട് ചെയ്തതോടെ സംഭവം കോളിവുഡിലെ ചൂടുള്ള ചര്‍ച്ചാ വിഷയമായി മാറി.

ഒടുവില്‍ മുരുഗദോസ് ചിത്രമായ ഏഴാം അറിവിന്റെ ഓഡിയോ റിലീസ് പ്രോഗ്രാമില്‍ ഇവര്‍ അവതാരകരായി എത്തിയതോടെ ഗോസിപ്പിന് വേണ്ടത്ര വിശ്വാസ്യതയും ലഭിച്ചു. എങ്കൈയും എപ്പോതും ഹിറ്റായതിനൊപ്പം ജയ്-അഞ്ജലി ഗോസിപ്പും തമിഴകത്ത് കത്തിക്കയറി. ഇതില്‍ അപകടം മണത്ത അഞ്ജലി ഒടുവില്‍ പ്രണയം നിഷേധിച്ച് രംഗത്തെത്തുകയായിരുന്നു.

ജയ്‌യുമായുള്ള പ്രണയകഥകള്‍ക്ക് വിരാമമിടുക മാത്രമല്ല, ഭാവിയില്‍ നടനുമൊത്ത് സിനിമ ചെയ്യില്ലെന്ന ഞെട്ടിയ്ക്കുന്നൊരു പ്രഖ്യാപനവും അവര്‍ നടത്തിക്കളഞ്ഞു. ഇത് ശരിവച്ച് ജയ്‌യുമായുള്ള രണ്ട് സിനിമകൡലേക്കുള്ള ഓഫറും അഞ്ജലി നിരസിച്ചിരിയ്ക്കുകയാ്.

ആരുമായും പ്രണയത്തിലലല്ല, മികച്ചൊരു നടിയായി മാറുകയാണ് ലക്ഷ്യം. നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുകയും പുരസ്‌ക്കാരങ്ങളഅ# നേടുകയുമാണ് ആഗ്രഹം. അഞ്ച് വര്‍ഷത്തെ ശ്രമഫലത്തിനൊടുവിലാണ് നടിയെന്ന നിലയിലുള്ള അംഗീകാരം തേടിയെത്തുന്നത്. മാധ്യമങ്ങള്‍ക്കും ആരാധകരോടും നന്ദി പറയുന്നു. എ്ന്നാല്‍ ഗോസിപ്പുകള്‍ വിശ്വസിയ്ക്കരുത്. അഞ്ജലി പറയുന്നു.

അങ്ങാടിത്തെരുവിലൂടെ തെന്നിന്ത്യയുടെയാകെ ഓമനായി മാറിയ അഞ്ജലിയുടെ ഈ വര്‍ഷത്തെ മറ്റൊരു മെഗാഹിറ്റ് മങ്കാത്തയാണ്. എന്തായാലും ജയ്-അഞ്ജലി വേര്‍പിരിയില്‍ കോളിവുഡില്‍ കുറെക്കാലം ചര്‍ച്ച ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.

English summary
The smart lass that Anjali is, felt that the news would affect her career growth. She not only denied an affair with Jai, but also made a statement that she will not act with him in future.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam