»   » ഡാം 999: വിമല രാമന് ഒരു ചുക്കുമറിയില്ല!!

ഡാം 999: വിമല രാമന് ഒരു ചുക്കുമറിയില്ല!!

Posted By:
Subscribe to Filmibeat Malayalam
Vimala Raman
മുല്ലപ്പെരിയാര്‍ അണക്കെട്ട് തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ സോഹന്‍ റോയിയുടെ ഡാം 999 ചിത്രം വിവാദത്തിലായതോടെ കുഴപ്പത്തില്‍ നിന്ന് തലയൂരാന്‍ നടി വിമല രാമന്റെ ശ്രമം. ഡാം 999ലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടും സിനിമയുടെ കഥയെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്നാണ് നടി ഇപ്പോള്‍ പറയുന്നത്.

ഞാന്‍ ഒരു പ്രവാസിയാണ്. ആസ്‌ത്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തെക്കുറി്ച്ച് എനിയ്ക്ക് ഒന്നുമറിയില്ല. ഡാം 999ന്റെ തിരക്കഥയെക്കുറിച്ച് സോഹന്‍ റോയ് വിശദീകരിച്ചു തന്നപ്പോള്‍ അതില്‍ തൃപ്തയായാണ് സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയത്. കഥയുടെ സിനിമാറ്റിക് പശ്ചാത്തലം മാത്രമാണ് ഞാന്‍ നോക്കിയത്

എന്നാല്‍ ഈ സിനിമയൊരു വന്‍വിവാദമായി മാറുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. ഒരാളുടെയും വികാരങ്ങളെ വ്രണപ്പെടുത്തണമെന്ന് തനിയ്ക്കാഗ്രഹമില്ലെന്നും വിമല വ്യക്തമാക്കി.

ഡാം 999ന്റെ കഥ 1975ലെ ചൈനയില്‍ ബാന്‍ക്വി സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരുന്നത്. എന്നാലിപ്പോള്‍ സുഹൃത്തുക്കള്‍ വഴിയാണ് സിനിമ തമിഴ്‌നാട്ടില്‍ നിരോധിച്ച കാര്യമറിഞ്ഞതെന്നും വിമല പറയുന്നു.

ചേരന്‍ സംവിധാനം ചെയ്ത രാമന്‍ തേടിയ സീതൈയിലൂടെ തമിഴകത്ത് പെരുമ നേടിയ വിമലയുടെ കുമ്പസാരം കോളിവുഡിലെ നിലനില്‍പിന് വേണ്ടിയുള്ളതാണെന്നാണ് കരുതപ്പെടുന്നത്. ഡാം 999നെ അനുകൂലിച്ചാല്‍ നടിയുടെ ഒരു സിനിമ പോലും തിയറ്ററിലെത്തില്ലെന്ന് ഉറപ്പാണ്.

English summary
Even as the Tamil Nadu government issued a ban on screening 'Dam 999', a controversial film which is allegedly on the Mullaperiyar issue, Vimala Raman, who has played a crucial role in the movie, has distanced herself from its knot
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam