»   » മാദകത്വം: ഹന്‍സികയുടെ രഹസ്യമെന്ത്?

മാദകത്വം: ഹന്‍സികയുടെ രഹസ്യമെന്ത്?

Posted By:
Subscribe to Filmibeat Malayalam
Hansika
വേലായുധം തമിഴില്‍ തകര്‍ത്തോടുമ്പോള്‍ ഏറ്റവുമധികം സന്തോഷിയ്ക്കുന്നത് നായകന്‍ വിജയ്‌യാവും. ഏഴാം അറിവ്, രാ വണ്‍ എന്നീ സിനിമകളോട് മത്സരിച്ച് മുമ്പിലെത്തിയതാവും ഇളയദളപതിയെ ഏറെ സന്തോഷിപ്പിയ്ക്കുന്നത്.

വിജയ്‌ക്കൊപ്പം ചിത്രത്തിലെ നായിക ഹന്‍സികയും വേലായുധത്തിന്റെ വിജയത്തില്‍ ചിരിയ്ക്കുന്നുണ്ട്. സഹനായികയായി അഭിനയിച്ച ജെനീലിയയെ വരെ കടത്തിവെട്ടാന്‍ ഹന്‍സികയ്ക്ക് കഴിഞ്ഞുവെന്നാണ് നിരൂപകരുടെ കണ്ടെത്തല്‍. വേലായുധത്തിലെ നാടന്‍ പെണ്‍കുട്ടിയായി തകര്‍ത്തഭിനയിക്കാന്‍ ഹന്‍സികയുടെ ബോഡി ലാഗേജ്വും ഏറെ സഹായിച്ചുവെന്നും വിലയിരുത്തലുകളുണ്ട്.

മറ്റെല്ലാ നടിമാരും സൈസ് സീറോയാവാന്‍ തപസ്സ് ചെയ്യുമ്പോള്‍ ഹന്‍സികയുടെ മാദകത്വമാണ് പ്രേക്ഷകരെ ഏറെ ആകര്‍ഷിയ്ക്കുന്നതത്രേ. എന്തായാലം തന്റെ സൗന്ദര്യരഹസ്യം ഇരുപതുകാരിയായ നടി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. വേറൊന്നുമല്ല, പവര്‍ യോഗയാണ് തന്റെ മാദകസൗന്ദര്യത്തിന് പിന്നിലെന്ന് നടി പറയുന്നു. യോഗയ്‌ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണവും കഴിയ്ക്കാന്‍ ബബ്ലി ഗേള്‍ ശ്രദ്ധിയ്ക്കുന്നുണ്ടത്രേ.

മറ്റുള്ള താരസുന്ദരിമാരെപ്പോലെ മെലിഞ്ഞുണങ്ങിയിരിക്കാന്‍ താത്പര്യമില്ലാത്ത ഹന്‍സികയുടെ മാദകത്വം അവരെ തമിഴിലെ പുതിയ താരറാണിയാക്കി മാറ്റുമെന്നാണ് പ്രവചനങ്ങള്‍.

English summary
Hansika has been getting a lot of compliments for her newly acquired svelte figure post the super hit Chillax number from Velayudham. The actress has revealed that her secret is that she does her power yoga religiously and that is how she managed to shed the extra flab. She has also been watching what she eats and snacking only on healthy food stuffs

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam