»   » സ്റ്റൈല്‍ മന്നന്റെ നായികയായി അനുഷ്‌ക

സ്റ്റൈല്‍ മന്നന്റെ നായികയായി അനുഷ്‌ക

Posted By:
Subscribe to Filmibeat Malayalam
Anushka Shetty
തമിഴകത്തെ സൂപ്പര്‍താരം രജനീകാന്തിന്റെ നായികയാവുകയെന്നാല്‍ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായിട്ടാണ് നടിമാരെല്ലാം കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ പല നടിമാരും ഇത്തരത്തിലൊരു ഓഫര്‍ കിട്ടിയാല്‍ കൈവിട്ടുകളയാറില്ല, ചിലരെല്ലാം ഇത്തരമൊരു അവസരം സ്വപ്‌നം കണ്ടു നടക്കുകയുമാണ്.

ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയ്ക്ക് ഈ ഭാഗ്യം കൈവന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ രജനിച്ചിത്രമായ കൊച്ചടിയാനില്‍ അനുഷ്‌കയാണത്രേ നായികയാവുന്നത്. രജനിയുടെ മകള്‍ സൗന്ദര്യ സംവിധാനംചെയ്യുന്ന ഈ ത്രീഡി ചിത്രത്തിനായി പ്രമുഖ സംവിധായകന്‍ കെ.എസ് രവികുമാറും പ്രവര്‍ത്തിക്കുന്നുണ്ട്.

സൗന്ദര്യ തന്നെയാണ് 'ട്വിറ്ററി' ലൂടെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. അനുഷ്‌ക നായികയാകുന്ന കാര്യം അന്തിമമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൗന്ദര്യയും രവികുമാറും അനുഷ്‌കയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സൂചന.

ഇറോസ് ഇന്റര്‍നാഷണലും മീഡിയ വണ്ണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2012 ഓഗസ്റ്റിലായിരിക്കും പുറത്തിറങ്ങുക. ത്രീഡി സാങ്കേതികവിദ്യയിലൂടെ അവതാര്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ ഉപയോഗിച്ച 'പെര്‍ഫോമന്‍സ് കാപ്ചര്‍ ടെക്‌നോളജി'യിലാണ് ചിത്രം തയ്യാറാക്കുന്നത്.

ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറെ താരമൂല്യമുള്ള നായികയാണ് അനുഷ്‌ക. കാര്‍ത്തി, വിക്രം, ആര്യ തുടങ്ങിയവരുടെയെല്ലാം പുതിയ ചിത്രങ്ങളില്‍ അനുഷ്‌കയാണ് നായിക.

English summary
Anushka Shetty to do the heroine role of Rajinikanth's next film Kochadiyan,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam