»   » വെള്ളിത്തിരയിലേക്ക് മടങ്ങില്ല: അരവിന്ദ് സ്വാമി

വെള്ളിത്തിരയിലേക്ക് മടങ്ങില്ല: അരവിന്ദ് സ്വാമി

Subscribe to Filmibeat Malayalam
Arvind Swamy
ഒരു കാലത്ത്‌ തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന അരവിന്ദ്‌ സ്വാമിയെ പ്രേക്ഷകര്‍ മറന്നു കാണില്ല. മണിരത്‌നം ചിത്രങ്ങളിലൂടെ തമിഴില്‍ മുന്‍നിരനായകനായി മാറിയ അരവിന്ദ്‌ ചോക്ലേറ്റ്‌ നായക വേഷങ്ങളിലൂടെ സ്‌ത്രീ പ്രേക്ഷകരുടെ പ്രിയ താരമായി മാറി.

ദളപതി, റോജ, ബോംബെ, ദേവരാഗം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ ചിരപ്രതിഷ്‌ഠ നേടിയ താരം പെടുന്നനെ വിസ്‌മൃതിയിലാണ്ടു പോവുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളും സിനിമയിലെ പുതുതലമുറയ്‌ക്കൊപ്പം പിടിച്ചു നില്‌ക്കാന്‍ കഴിയാഞ്ഞതുമാണ്‌ താരത്തിന്‌ തിരിച്ചടിയായത്. കരിയറിന്റെ അവാസന കാലത്ത്‌ ദേവരാഗം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരവിന്ദ്‌ സ്വാമി തന്റെ സാന്നിധ്യമറിയിച്ചിരുന്നു.

നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം അടുത്തിടെ ചെന്നൈയിലെ ഒരു സ്‌കൂളില്‍ നടന്ന ചടങ്ങിലാണ്‌ അരവിന്ദ്‌ വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്‌. ചടങ്ങില്‍ പങ്കെടുത്തു കൊണ്ട്‌ വെള്ളിത്തിരയിലേക്ക്‌ ഇനിയൊരു തിരിച്ചുവരവിന് തനിയ്‌ക്ക്‌ പദ്ധതിയില്ലെന്ന്‌ അരവിന്ദ്‌ സ്വാമി വ്യക്തമാക്കി.

ചില ജീവകാരുണ്യ സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിയ്‌ക്കുകയാണ്‌ അരവിന്ദ്‌ സ്വാമി ഇപ്പോള്‍. ചില സംഘടനകളെ സ്‌പോണ്‍സര്‍ഷിപ്പും ഇദ്ദേഹം ഏറ്റെടുത്തിട്ടുണ്ട്‌.

"കുറച്ചു കാലമേ എന്റെ സിനിമാ ജീവിതം നീണ്ടുനിന്നുള്ളു. സമൂഹത്തിന്‌ ഞാന്‍ തിരിച്ച്‌ എന്തെങ്കിലും ചെയ്യേണ്ട സമയമാണിപ്പോള്‍. ദളപതിയിലൂടെ വെള്ളിത്തിരയിലെത്തുമ്പോള്‍്‌ 20 വയസ്സേ എനിയ്ക്ക് ഉണ്ടായിരുന്നുള്ളൂ. സിനിമാ ജീവിതം ഞാന്‍ പരമാവധി ആസ്വദിയ്‌ക്കുകയും ചെയ്തു. എന്നാല്‍ ഇനിയൊരു തിരിച്ചുവരവിന്‌ പദ്ധതിയില്ല." അര്‍ത്ഥ ശങ്കയ്‌ക്കിടയില്ലാതെ അരവിന്ദ്‌ സ്വാമി പറഞ്ഞു.

ടാലന്റ്‌ മാക്‌സിമസ്‌ എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍, മാനേജിങ്‌ ഡയറക്ടര്‍ പദവികള്‍ കൂടി അരവിന്ദ്‌ സ്വാമി ഇപ്പോള്‍ വഹിയ്‌ക്കുന്നുണ്ട്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam