»   » പ്രശ്നങ്ങളൊടുങ്ങി; അസിന്‍ വീണ്ടും സജീവം

പ്രശ്നങ്ങളൊടുങ്ങി; അസിന്‍ വീണ്ടും സജീവം

Posted By:
Subscribe to Filmibeat Malayalam
Asin
വിവാദമായ ലങ്കന്‍ സന്ദര്‍ശനം സൃഷ്ടിച്ച പുകിലുകള്‍ക്ക് ശേഷം അസിന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നില്‍. ചെന്നൈയില്‍ സിദ്ദിഖ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ കാവല്‍ കാതലന്റെ സെറ്റിലാണ് അസിന്‍ ജോയിന്‍ ചെയ്തിരിയ്ക്കുന്നത്.

എല്‍ടിടിഇയുടെ പരാജയത്തിന് ശേഷം ലങ്കയിലെ തമിഴ് അധീനപ്രദേശങ്ങള്‍ സന്ദര്‍ശിച്ച ഒരേയൊരു താരമായി മാറിയിരിക്കുകയാണ് അസിന്‍. എന്നാല്‍ ശ്രീലങ്കയുടെ പ്രഥമ വനിത ശ്രീശാന്തി വിക്രമസിംഗെ രജപകസ്‌യ്‌ക്കൊപ്പം ആര്‍മി ഹെലികോപ്ടറിലുള്ള അസിന്റെ യാത്ര തമിഴ് സിനിമാരംഗത്തെ ചൊടിപ്പിച്ചിരുന്നു.

ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് ലങ്കയിലെത്തിയതെന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ലങ്കയിലെ തമിഴ് വംശജര്‍ക്കിടയിലേക്ക് പോയതെന്നുമുള്ള അസിന്റെ വാദങ്ങളൊന്നും ആദ്യഘട്ടത്തില്‍ സ്വീകരിയ്ക്കപ്പെട്ടിരുന്നില്ല. എന്നാല്‍ നടിയ്‌ക്കെതിരെ വിലക്കേര്‍പ്പെടുത്താന്‍ വിളിച്ചു ചേര്‍ത്ത നടികര്‍ സംഘത്തിന്റെ യോഗത്തില്‍ നടന്‍ ശരത്കുമാറും കൂട്ടരും ഫലപ്രദമായി ഇടപെട്ടതോടെ അസിന്‍ രക്ഷപ്പെടുകയായിരുന്നു. ഇനിയിത് സംബന്ധിച്ച് കൂടുതല്‍ കുഴപ്പങ്ങളൊന്നും ഉണ്ടാവില്ലെന്ന വിലയിരുത്തലിലാണ് അസിന്‍ വീണ്ടും സിനിമയില്‍ സജീവമാകുന്നത്.

അതേ സമയം ഏറെ പ്രതിസന്ധികള്‍ നേരിട്ട് മുന്നേറുന്ന കാവല്‍ കാതലന്റെ ഷൂട്ടിങ് ഈ ഷെഡ്യൂളില്‍ തന്നെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് സംവിധായകന്‍ സിദ്ദിഖ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam