»   » ചിന്പുവിനൊപ്പം ഐറ്റം ഡാന്‍സിനില്ലെന്ന് നയന്‍സ്

ചിന്പുവിനൊപ്പം ഐറ്റം ഡാന്‍സിനില്ലെന്ന് നയന്‍സ്

Posted By:
Subscribe to Filmibeat Malayalam
Nayantara
സല്‍മാന്‍ ഖാന്‍ നായകനായ ദബാങിന്റെ ഹൈലൈറ്റുകളിലൊന്ന് മല്ലിക അറോറ തകര്‍ത്താടിയ 'മുന്നി ബദ്‌നാം ഹുയി...' എന്ന് തുടങ്ങുന്ന ഐറ്റം സോങായിരുന്നു. പാട്ടിലെ വരികളിലുള്ള ബാമിന്റെ കച്ചവടം പോലും ഇതോടെ കൂടിയെന്ന് കേള്‍ക്കുമ്പോള്‍ പാട്ട് എന്തുമാത്രം ഹിറ്റായെന്ന് ഊഹിയ്ക്കാമല്ലോ

ഇപ്പോള്‍ ചിലമ്പരശനും സംവിധായകന്‍ ധരണിയും ദബാങിന്റെ റീമേക്കിന് വേണ്ടിയുള്ള ശ്രമത്തിലാണ്. തമിഴില്‍ ഓസ്തി എന്ന പേരില്‍ ഒരുക്കുന്ന ചിത്രത്തിലും ഒരുഗ്രന്‍ ഐറ്റം നമ്പറുണ്ടത്രേ. ഇതിന് വേണ്ടിയുള്ള അന്വേഷണം ചെന്നുനിന്നത് നയന്‍താരയുടെ വീട്ടുപടിക്കലാണ്.

നയന്‍സുമായുള്ള പഴയ ഉടക്കും ചുംബനചിത്രമുണ്ടാക്കിയ പുകിലുമെല്ലാം മറന്ന് ചിമ്പുവും ധരണിയും നയന്‍സിന് മുന്നില്‍ ഐറ്റം ഡാന്‍സിനുള്ള ഓഫര്‍ വച്ചു. സംഭവം ഒരുഗ്രന്‍ വിടവാങ്ങലാവുമെന്നും ഇവര്‍ നയന്‍സിനോട് പറഞ്ഞു.

എന്നാല്‍ ഓഫര്‍ ഭവ്യതയോടെ നിരസിച്ച നയന്‍സ് തെലുങ്കിലെ ശ്രീ രാമ രാജ്യത്തിലൂടെ വിടവാങ്ങാനാണ് തീരുമാനമെന്നും പറഞ്ഞുവത്രേ. അതേസമയം വിടവാങ്ങുന്ന കാര്യമൊന്നും നയന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നയന്‍സിനെ കിട്ടില്ലെന്ന് ഉറപ്പായതോടെ ചിമ്പുവും ധരണിയും ഐറ്റം നമ്പറിനായി സറൈന്‍ ഖാനെ സമീപിച്ചുവെന്നാണ് സൂചന. ഇവര്‍ക്ക് പുറമെ മുമൈദ് ഖാനും മേഘ്‌ന നായിഡുവുമൊക്കെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

English summary
Now Silambarasan and director Dharani who are remaking Dabangg in Tamil as Osthi, are all out trying to rope in a big actress to do the item number

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam