»   » ബാലചന്ദര്‍ ചിത്രത്തില്‍ കമല്‍-രജനി താരസംഗമം

ബാലചന്ദര്‍ ചിത്രത്തില്‍ കമല്‍-രജനി താരസംഗമം

Subscribe to Filmibeat Malayalam

അസാധ്യമെന്ന്‌ കരുതിയത്‌ യാഥാര്‍ത്ഥ്യമാകുന്നു. കോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ താരങ്ങളായി വാഴ്‌ത്തപ്പെടുന്ന സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ഒന്നിയ്‌ക്കാന്‍ കളമൊരുങ്ങുന്നു.

കെ.വി ബാലചന്ദര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയാണ്‌ പ്രേക്ഷകര്‍ കാത്തിരുന്ന താരസംഗമം യാഥാര്‍ത്ഥ്യമാകുന്നത്‌. തമിഴിലെ മികച്ച സംവിധായകരിലൊരാളായി കരുതപ്പെടുന്ന കെ.വി ബാലചന്ദറിന്റെ നൂറ്റിയൊന്നാമത്‌ ചിത്രത്തിന്‌ 'പൊയ്‌' എന്നാണ്‌ പേരിട്ടിരിയ്‌ക്കുന്നത്‌.

ബാലചന്ദര്‍ ചിത്രങ്ങളിലൂടെ പ്രശസ്‌‌തരായ താരങ്ങള്‍ പിന്നീട്‌ തമിഴ്‌ സിനിമയുടെ തന്നെ തലവര മാറ്റിവരച്ച ചരിത്രമാണുള്ളത്‌. ഇക്കൂട്ടത്തില്‍ കമലും രജനിയും പ്രകാശ്‌ രാജുമെല്ലാം ഉള്‍പ്പെടും.

പ്രകാശ്‌ രാജ്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്‌ വിദ്യാസാഗറാണ്‌. ഈ വര്‍ഷാവസാനം സംഘടിപ്പിയ്‌ക്കുന്ന ഒരു വമ്പന്‍ ഷോയില്‍ ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസ്‌ ചെയ്യും..

ഇതിന്‌ മുമ്പും കമല്‍-രജനി കൂട്ടുകെട്ട്‌ ബാലചന്ദര്‍ ചിത്രങ്ങള്‍ക്ക്‌ വേണ്ടി ഒന്നിച്ചിട്ടുണ്ട്‌. നിനൈത്താലെ ഉനക്കും, മൂണ്ട്ര്‌ മുടിച്ചി, അപൂര്‍വ രാഗങ്ങള്‍ എന്നീ ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങളായി മാറിയിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam