»   » തമന്നയ്‌ക്കെതിരെ തമിഴകം

തമന്നയ്‌ക്കെതിരെ തമിഴകം

Posted By:
Subscribe to Filmibeat Malayalam
Tamannah
തെന്നിന്ത്യന്‍ താരസുന്ദരി തമന്നയ്‌ക്കെതിരെ തമിഴ് ചലച്ചിത്രരംഗം പ്രതിഷേധവുമായി രംഗത്ത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ പോകുമെന്ന് തമന്ന വെളിപ്പെടുത്തിയിരുന്നു. ഇതാണ് നടിയ്‌ക്കെതിരെ പ്രതിഷേധത്തിന് വഴിമരുന്നിട്ടത്.

ലങ്കയെന്ന് കേട്ടാല്‍ വിറളിയെടുക്കുന്ന സംവിധായകന്‍ സീമന്റെ നാം തമിഴര്‍ ഇയക്കം ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായ വാക്കുകളിലാണ് നടിയെ വിമര്‍ശിച്ചിരിയ്ക്കുന്നത്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ വേങ്കായ് തിയറ്ററുകളില്‍ നിന്ന് മാറ്റണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

ലങ്കയില്‍ തമിഴക്കെര്‍തിരെ സര്‍ക്കാര്‍ നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് മേലില്‍ ലങ്കയില്‍ ഒരു സിനിമയുടെ ഷൂട്ടിങ് നടത്തരുതെന്നും സിനിമാക്കാര്‍ ആരും അങ്ങോട്ട് പോകരുതെന്നും കോളിവുഡിലെ വിവിധ സംഘടനകള്‍ തീരുമാനിച്ചിരുന്നു. ആരെങ്കിലും തീരുമാനം ലംഘിച്ചാല്‍ അവരെ ഒറ്റപ്പെടുത്താനും ധാരണയുണ്ട്. ഇതാണ് തമന്നയെ കുടുക്കിയത്. വിവാദ അഭിമുഖത്തിന് ശേഷം തമന്നയ്ക്ക് തമിഴ് സിനിമകളില്‍ നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല.

നേരത്തെ മലയാളി താരം അസിനും സമാനമായ പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. ഹിന്ദി ചിത്രമായ റെഡിയുടെ ഷൂട്ടിങിനായി അസിന്‍ പോയതാണ് കോളിവുഡിലെ ലങ്കാവിരുദ്ധരെ പ്രകോപിപ്പിച്ചത്. അസിന്‍ നായികയായ വിജയ് ചിത്രം ബോഡിഗാര്‍ഡിനെ ഇത് ഏറെ ബാധിയ്ക്കുകയും ചെയ്തിരുന്നു.

English summary
Several organizations including Seeman’s Naam Thamizhar Iyakkam, has called for a ban on Tamannah. The actress got herself in trouble for disclosing in an interview that she will be traveling to Sri Lanka for a Telugu film shoot.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam