»   » ഉത്തമപുത്രന്റെ പ്രദര്‍ശനത്തിന് വിലക്ക്

ഉത്തമപുത്രന്റെ പ്രദര്‍ശനത്തിന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Uthamaputhran
ധനുഷ് നായകനായ ഉത്തമപുത്രന്റെ പ്രദര്‍ശനത്തിന് തമിഴ്നാട്ടില്‍ ചിലയിടങ്ങളില്‍ വിലക്ക്. കോയമ്പത്തൂര്‍, സേലം തുടങ്ങിയ മേഖലകളിലാണ് ഉത്തമപുത്രന് മേല്‍ വിലക്ക് വീണിരിയ്ക്കുന്നത്.

ഗൗണ്ടര്‍ സമുദായത്തിന്റെ ശക്തമായ എതിര്‍പ്പാണ് ഉത്തമപുത്രന് വിനയായത്. ചിത്രത്തിലെ ചില കോമഡി രംഗങ്ങളില്‍ ആക്ഷേപകരമായ രംഗങ്ങളുണ്ടെന്ന് ആരോപിച്ചാണ് ഗൗണ്ടര്‍ സമുദായ സംഘടനകള്‍ ഉത്തമപുത്രനെതിരെ തിരിഞ്ഞത്. സിനിമ പ്രദര്‍ശിപ്പിയ്ക്കുന്ന തിയറ്ററുകള്‍ക്ക് മുന്നില്‍ സമുദായ സംഘടകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

ഗൗണ്ടര്‍ സമുദായം നിരക്ഷരും കാശിനോട് ആര്‍ത്തിയുള്ളവരുമാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ ജില്ലാ കലക്ടര്‍മാര്‍ സിനിമയുടെ പ്രദര്‍ശനം നിര്‍ത്താന്‍ തിയറ്ററുടമകളോട് ആവശ്യപ്പെടുകയായിരുന്നു

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam