»   » ഭീഷണി ഒഴിഞ്ഞു; വിജയ്ക്ക് ആശ്വാസം

ഭീഷണി ഒഴിഞ്ഞു; വിജയ്ക്ക് ആശ്വാസം

Posted By:
Subscribe to Filmibeat Malayalam
Vijay
തലയ്ക്ക് മേല്‍ ഉരുണ്ടുകൂടിയ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ഇളയദളപതി വിജയ്. തനിയ്‌ക്കെതിരെ വാളോങ്ങിയ തിയറ്റര്‍ ഉടമകളെയെല്ലാം സമാധാനിപ്പിച്ചു വിടാന്‍ താരത്തിന് കഴിഞ്ഞിരിയ്ക്കുന്നു. നടികര്‍ സംഘം തലവന്‍ ശരത് കുമാറിനോടാണ് വിജയ് ഇതിന് നന്ദി പറയുന്നത്.

വിജയ് ചിതങ്ങള്‍ പ്രദര്‍ശിപ്പിച്ച് നഷ്ടത്തിലായ തിയറ്റര്‍ ഉടമകളാണ് നടനെതിരെ നീക്കങ്ങള്‍ നടത്തിയത്. ഏറ്റവുമവസാനമിറങ്ങിയ സുറ അടക്കമുള്ള സിനിമകള്‍ തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വരുത്തിവെച്ചതെന്ന് ഇവര്‍ ആരോപിച്ചിരുന്നു ഇതിന് വിജയ് നഷ്ടപരിഹാം നല്‍കിയില്ലെങ്കില്‍ താരത്തിന്റെ അടുത്ത ചിത്രങ്ങള്‍ പ്രദര്‍ശിപ്പിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് തിയറ്ററുടമകള്‍ ഭീഷണി മുഴക്കിയിരുന്നു.

എന്നാല്‍ തിയറ്ററുടമകളുടെ ഭീഷണിയോട് ഏറെ കരുതലോടെയാണ് താരം പ്രതികരിച്ചത്. സംഭവത്തില്‍ ഇടപെടാന്‍ ശരത് കുമാറിനോടും നടികര്‍ സംഘത്തിനോടും വിജയ് അഭ്യര്‍ത്ഥിച്ചു. ഇതോടെ തിയറ്റുടമകള്‍ സന്ധി സംഭാഷണത്തിന് തയാറാവുകയും ചെയ്തു.

എന്തായാലും അടുത്ത വിജയ് സിനിമയായ കാവല്‍ക്കാരനെ വെച്ചാണ് തിയറ്ററുടമകള്‍ വിലപേശിയിയത്.. സുറ പ്രദര്‍ശിപ്പിച്ച് നഷ്ടം വന്ന തിയറ്ററുമടകള്‍ക്ക് കാവല്‍ക്കാരന്‍ കുറഞ്ഞ റേറ്റില്‍ നല്‍കണമെന്ന ആവശ്യം വിജയ് അംഗീകരിച്ചതോടെ ഭീഷണി ഒഴിവാകുകയായിരുന്നു. ഇതിന് പുറമെ മാത്രമല്ല തന്റെ പ്രതിഫലം കുറയ്ക്കാനും വിജയ് സമ്മതിച്ചിട്ടുണ്ടത്രേ.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam