»   » കന്തസ്വാമി: കാത്തിരിപ്പ്‌ ഇനിയും നീളും

കന്തസ്വാമി: കാത്തിരിപ്പ്‌ ഇനിയും നീളും

Subscribe to Filmibeat Malayalam
Kanthaswamy
വിക്രം-സൂസി ഗണേശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കന്തസ്വാമിക്ക്‌ വേണ്ടിയുള്ള കാത്തിരിപ്പ്‌ നീളുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി നിര്‍മാണത്തിലുള്ള കന്തസ്വാമിയെ ഏറെ പ്രതീക്ഷകളോടെയാണ്‌ വിക്രം ആരാധകര്‍ കാത്തിരിയ്‌ക്കുന്നത്‌.

ഇതിന്‌ മുമ്പ്‌ പല റിലീസിങ്‌ തീയതികള്‍ പ്രഖ്യാപിച്ചെങ്കിലും പറഞ്ഞ സമയത്തൊന്നും ചിത്രം പുറത്തെത്തിയ്‌ക്കാന്‍ നിര്‍മാതാക്കള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അവസാനമായി ആഗസ്‌റ്റ്‌ 15ന്‌ ചിത്രം തിയറ്ററുകളിലെത്തിയ്‌ക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. എന്നാലിപ്പോള്‍ ചിത്രം ഒരാഴ്‌ച കൂടി വൈകുമെന്നാണ്‌ ലഭിയ്‌ക്കുന്ന വിവരം.

ദാറ്റ്സ്‍മലയാളം സിനിമാ ഗാലറി കാണാം

ചിത്രത്തിന്റെ പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ പ്രത്യേകിച്ച്‌ സ്‌പെഷ്യല്‍ ഇഫക്ട്‌ ജോലികള്‍ തീരാന്‍ വൈകുന്നതാണ്‌ റിലീസിങ്‌ വൈകിക്കുയ്‌ക്കുന്നതെന്ന്‌ നിര്‍മാതാവായ കലൈപുലി പറയുന്നു. സിനിമയുടെ റിലീസ് നേരത്തെയാക്കുന്നതിനായി ക്വാളിറ്റിയില്‍ വിട്ടുവീഴ്‌ചയ്‌ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എന്ത്‌ സംഭവിച്ചാലും ആഗസ്റ്റ്‌ 21ന് കന്തസ്വാമി തിയറ്ററുകളിലുണ്ടാവുമെന്ന്‌ കലൈപുലി ഉറപ്പ്‌ പറയുന്നുണ്ട്‌. ശ്രീയ നായികയായെത്തുന്ന കന്തസ്വാമിയിലെ ഗാനങ്ങളെല്ലാം ഇതിനോടകം ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്‌. ലോകമൊട്ടാകെ ആയിരത്തോളം തിയറ്ററുകളിലാണ്‌ കന്തസ്വാമി പ്രദര്‍ശനത്തിനെത്തുന്നത്‌. ദശാവതാരത്തിന്‌ ശേഷം കോളിവുഡ്‌ കണ്ട ഏറ്റവും വലിയ റിലീസ്‌ മാമാങ്കമായാണ്‌ കന്തസ്വാമി വിശേഷിപ്പിയ്‌ക്കപ്പെടുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam